ചൈനീസ് ഇലോണ്‍ മസ്‌കിനു പിന്നാലെ ഇതാ മറ്റൊരു ‘പാക് മസ്‌ക്’ !മസ്‌കിന്റെ അപരന്മാര്‍ എപ്പോഴും വൈറലല്ലേ…!

വാഷിങ്ടന്‍: ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ അപരന്മാര്‍ സൈബറിടത്തില്‍ എപ്പോള്‍ പ്രത്യക്ഷപ്പെട്ടാലും വൈറലാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലായി മസ്‌കിന്റെ അപരന്റെ വീഡിയോ. ഗോഹര്‍ സമാന്‍ എന്നയാളാണ് പാക്കിസ്ഥാനില്‍ നിന്നുള്ള മസ്‌കിന്റെ അപരന്റെ വിഡിയോ പങ്കുവെച്ചത്. പിന്നെ പറയേണ്ടല്ലോ, വീഡിയോ വൈറലാകാന്‍ അധികനേരം വേണ്ടി വന്നില്ല. മസ്‌കിന്റെ രൂപസാദൃശ്യമുള്ള യുവാവ് സുഹൃത്തുമായി ഭക്ഷണം കഴിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയിരിക്കുന്നത്. ഖൈബര്‍ പഖ്തൂണ്‍ഖ്വ എന്ന പ്രദേശത്ത് നിന്നാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. വെറും 18 സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോ നിരവധി പേരാണ് ഇതിനോടകം ഷെയര്‍ചെയ്തത്. ‘ഇലോണ്‍ മസ്‌ക് ഖാന്‍ യൂസഫ്‌സായ്’, മസ്‌കിന്റെ അപരനെ കാണാം എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ഇതാദ്യമായല്ല മസ്‌കിന്റെ അപരന്മാര്‍ സൈബറിടത്തിന്റെ കണ്ണിലുടക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് 2022 ല്‍ മസ്‌കിനോട് രൂപസാദൃശ്യമുള്ള ചൈനയിലെ ഒരു യുവാവിന്റെ വീഡിയോ വൈറലായിരുന്നു.ചൈനീസ് ഇലോണ്‍ മസ്‌ക് എന്നായിരുന്നു അന്ന് ആ യുവാവിന് ചാര്‍ത്തിയ പേര്.

More Stories from this section

family-dental
witywide