
ദുബായ് എയർ ഷോയിൽ പങ്കെടുത്ത ഇന്ത്യയുടെ ‘തേജസ്’ യുദ്ധവിമാനം തകരുന്ന വീഡിയോ പുറത്ത്. പ്രകടനത്തിനിടെ തേജസ് യുദ്ധവിമാനം തകർന്നുവീഴുന്നതും, തീജ്വാലകളായി മാറുന്നതും പൊട്ടിത്തെറിക്കുന്നതും, കറുത്ത പുക ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം. എയർ ഷോ കാണാൻ തടിച്ചുകൂടിയ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജനക്കൂട്ടം സീറ്റിൽ നിന്ന് ചാടി എഴുന്നേൽക്കുകയും അപകടത്തെ മൊബൈൽ ഫോണുകളിൽ പകർത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെയാണ് അപകടത്തിൻ്റെ കൃത്യമായ പുതിയ ദൃശ്യം എത്തിയത്.
റിയൽ എസ്റ്റേറ്റ് ഉപദേഷ്ടാവായ അബൂബക്കർ, ദുബായ് എയർ ഷോയിൽ പങ്കെടുക്കാൻ പോയിരുന്നു. ബക്കർ പകർത്തിയ വീഡിയോകളിലൊന്നിൽ തേജസ് വിമാനം തകരുന്നതിന് മുമ്പുള്ള അവസാന നിമിഷങ്ങൾ കാണിക്കുന്നു. സിംഗിൾ സീറ്റ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് യുദ്ധവിമാനം നിലത്ത് ഇടിക്കുന്നതിന് മുമ്പ് കരണം മറിയുന്ന അഭ്യാസ പ്രകടനം നടത്തിയിരുന്നു. ഇതിനുപിന്നാലെ നിലംപതിച്ച് കത്തിയമരുകയായിരുന്നു.
ഇന്ത്യന്‍ നിര്‍മിത ലഘുയുദ്ധവിമാനം ഇന്നലെ ഉച്ചകഴിഞ്ഞാണ് എയര്‍ഷോയ്ക്കിടെ നിലംപതിച്ച് അഗ്നിക്കിരയായത്. തേജസ് തകര്‍ന്നു വീണ സംഭവത്തില്‍ വ്യോമസേന അന്വേഷണം തുടങ്ങി. വിമാനത്തിന്റെ ബ്ലാക് ബോക്‌സിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന സംശയത്തിന് ഉത്തരംകണ്ടെത്താനും ഇത് സഹായിക്കും. ദുബായ് ഏവിയേഷന്‍ അതോറിറ്റിയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അപകടത്തെക്കുറിച്ചു സംസാരിച്ചു. കഴിഞ്ഞ കൊല്ലം മാര്‍ച്ചില്‍ ജയ്‌സല്‍മേറില്‍ അപകടമുണ്ടായിരുന്നെങ്കിലും പൈലറ്റ് ഇജക്ട് ചെയ്തു രക്ഷപ്പെട്ടിരുന്നു.
ദുബായ് എയര്‍ ഷോയുടെ അവസാന ദിനം ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യ കിരണ്‍ സംഘവും തേജസുമാണു വ്യോമാഭ്യാസ പ്രകടനം നടത്തിയത്. സൂര്യകിരണ്‍ സംഘത്തിന്റെ പിന്നാലെയായിരുന്നു തേജസിന്റെ പ്രകടനം. വിമാനം നിലംപതിച്ചതോടെ എയര്‍ ഷോ താത്ക്കാലികമായി നിര്‍ത്തിവെച്ചു.
video of ‘Tejas’ crashing at Dubai Airshow released.














