
ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (KCCNA) പുതിയ ജനറൽ സെക്രട്ടറിയായി വിപിൻ ചാലുങ്കലിനെ തിരഞ്ഞെടുത്തു. വാശി ഏറിയ തിരഞ്ഞെടുപ്പിൽ വിപിൻ എതിർ സ്ഥാനാർത്ഥിയെക്കാൾ 36 വോട്ടിൻ്റെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെ.സി.വൈ.എൽ.എൻ.എ പ്രസിഡന്റായി സേവന മനുഷ്ടിച്ചിട്ടുള്ളത് ഉൾപ്പെടെ, പ്രാദേശിക, ദേശീയ തലങ്ങളിൽ നിരവധി നേതൃത്വം ഏറ്റെടുത്തുകൊണ്ട് കഴിവ് തെളിയിച്ചിട്ടുള്ള ഒരു യുവ നേതാവാണ് വിപിൻ. വിപിന്റെ നേതൃത്വം ഇതിനകം തന്നെ ചിക്കാഗോയിലെ ക്നാനായ സമൂഹത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
അദ്ദേഹത്തിന്റെകാഴ്ചപ്പാട്, സമർപ്പണം, യഥാർത്ഥ സ്വാധീനം സൃഷ്ടിക്കാനുള്ള കഴിവ് എന്നിവ അദ്ദേഹത്തെ ദേശീയ തലത്തിൽ ക്നാനായ സമൂഹത്തിന് ആവശ്യമായ നേതാവാക്കി മാറ്റി. അദ്ദേഹത്തിൻ്റെ കഴിവും നേതൃത്വവും കെ.സി.സി.എൻ.എ നേതൃത്വത്തിന് ശക്തി പകരും എന്നതിന് യാതൊരു സംശയവുമില്ല. ചിക്കാഗോ കെ.സി.എസ് വിപിനെ അഭിനന്ദിക്കുന്നതോടൊപ്പം, തൻ്റെ പുതിയ കർമ്മപഥത്തിൽ പൂർവാധികം ശക്തിയോടെ പ്രവർത്തിച്ച് സമുദായത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കുവാൻ സാധിക്കട്ടെ എന്ന് കെ.സി.എസ് ജനറൽ സെക്രട്ടറിഷാജി പള്ളിവീട്ടിൽആശംസിച്ചു.
Vipin Chalungal KCCNA General Secretary