ട്രംപും പുടിനും തെറ്റുന്നു? ആളുകളെ കൊല്ലുന്നത് നിർത്താൻ പുടിന് താത്പര്യമില്ലെന്ന് ട്രംപ്, ഉപരോധം ഏർപ്പെടുത്തുമെന്ന് സൂചന

വാഷിംഗ്ടൺ: യുക്രൈനിൽ ആളുകളെ കൊല്ലുന്നത് നിർത്താൻ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന് താൽപ്പര്യമില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ പുടിന് കഴിയാത്തതിൽ ട്രംപ് നിരാശ പ്രകടിപ്പിച്ചു. വെള്ളിയാഴ്ച എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യൻ പ്രസിഡന്‍റുമായുള്ള സംഭാഷണത്തിൽ താൻ വളരെ അസന്തുഷ്ടനാണെന്നും ട്രംപ് തുറന്ന് പറഞ്ഞു.

ഇത് വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമാണ്… പ്രസിഡന്‍റ് പുടിനുമായുള്ള ഫോൺ സംഭാഷണത്തിൽ താൻ വളരെ അസന്തുഷ്ടനാണ്. അയാൾക്ക് അവസാനം വരെ പോകണം, ആളുകളെ കൊന്നുകൊണ്ടിരിക്കണം. അത് നല്ലതലല്ലെന്ന് ട്രംപ്പറഞ്ഞു. യുക്രൈനെതിരെ റഷ്യ സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും യുഎസ് പ്രസിഡന്‍റ് സൂചന നൽകി. പുടിനുമായുള്ള ഫോൺ സംഭാഷണത്തിൽ ഉപരോധങ്ങളെക്കുറിച്ച് സംസാരിച്ചുവെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവ വരാനിടയുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide