ട്രംപിന്റെ പത്രസമ്മേളനത്തിനിടെ ഓവല്‍ ഓഫീസില്‍ കുഴഞ്ഞുവീണത് ഗോര്‍ഡന്‍ ഫിന്‍ഡ്ലേയോ? വ്യക്തത വരുത്തി നോവോ നോര്‍ഡിസ്‌ക് കമ്പനി

വാഷിംഗ്ടണ്‍ : വ്യാഴാഴ്ച ഒരു പത്രസമ്മേളനത്തിനിടെ ഓവല്‍ ഓഫീസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമീപമുണ്ടായിരുന്ന ഒരാള്‍ ബോധരഹിതനായി വീണു. പൊണ്ണത്തടികുറയ്ക്കുന്ന മരുന്നുകളുടെ വില കുറയ്ക്കുന്നതുസംബന്ധിച്ച് പ്രസിഡന്റ് ട്രംപ് ആ സമയത്ത് മരുന്ന് നിര്‍മ്മാതാക്കളുമായി ഒരു കരാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അഭ്യൂഹങ്ങളും പരക്കാന്‍ തുടങ്ങി.

വീഡിയോ പങ്കിട്ട സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ എറിക് ഡോഗെര്‍ട്ടി എഴുതി, ”പ്രസിഡന്റ് ട്രംപിന്റെ ഓവല്‍ ഓഫീസ് പ്രഖ്യാപനത്തിനിടെ ഒരാള്‍ ബോധരഹിതനായി. ഡോ. ഓസ് പെട്ടെന്ന് സഹായത്തിനായെത്തി. അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക.” വീഡിയോ നിരവധിയാളുകള്‍ വ്യാപകമായി ഷെയര്‍ചെയ്യുകയും ചെയ്തു.

ഇതോടെ ആരാണ് ഈ വ്യക്തിയെന്ന തിരച്ചില്‍ തുടങ്ങി. മരുന്നുനിര്‍മ്മാണ കമ്പനിയായ നോവോ നോര്‍ഡിസ്‌ക്‌സിന്റെ എക്‌സിക്യൂട്ടീവ് ഗോര്‍ഡന്‍ ഫിന്‍ഡ്ലേ ആണ് കുഴഞ്ഞുവീണതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ”ഓവല്‍ ഓഫീസില്‍ ട്രംപിന്റെ പ്രഖ്യാപനത്തിനിടെ നോവോ നോര്‍ഡിസ്‌ക് എക്‌സിക്യൂട്ടീവ് ഗോര്‍ഡന്‍ ഫിന്‍ഡ്ലേ കുഴഞ്ഞു വീണു, പ്രഖ്യാപനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു,” എക്സിലെ ഒരു അക്കൗണ്ട് ഇത്തരത്തില്‍ അവകാശപ്പെട്ട് വീഡിയോയും പങ്കുവെച്ചു.

എന്നാല്‍, കുഴഞ്ഞു വീണയാള്‍ തങ്ങളോട് ബന്ധമുള്ളയാളല്ലെന്ന് കമ്പനി വ്യക്തമാക്കിയതോടെ വീണ്ടും ചര്‍ച്ച കൊഴുത്തു. ”ഓവല്‍ ഓഫീസിലെ നോവോ നോര്‍ഡിസ്‌ക് പ്രതിനിധികളില്‍ സിഇഒ മൈക്ക് ഡൗസ്റ്റ്ഡാറും യുഎസ് ഓപ്പറേഷന്‍സ് ഇവിപി ഡേവ് മൂറും മാത്രമാണ് ഉണ്ടായിരുന്നതെന്നും കമ്പനി അറിയിച്ചു.

പിന്നീട് സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് കൂടുതല്‍ വ്യക്തത നല്‍കി. ”ട്രംപിന്റെ പ്രഖ്യാപനത്തിനിടയില്‍ അവിടെയുണ്ടായിരുന്ന ഒരു കമ്പനിയിലെ ഒരു പ്രതിനിധി ബോധരഹിതനായി. വൈറ്റ് ഹൗസ് മെഡിക്കല്‍ യൂണിറ്റ് പെട്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിലേക്ക് കുതിച്ചു, അദ്ദേഹം സുഖമായിരിക്കുന്നു” അവര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

പ്രസിഡന്റ് ട്രംപ്, മരുന്ന് നിര്‍മ്മാതാക്കളായ എലി ലില്ലി, നോവോ നോര്‍ഡിസ്‌ക് എന്നിവരുമായുള്ള ഒരു കരാറിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു, അമിതവണ്ണം കുറയ്ക്കുന്ന ചികിത്സകളായ സെപ്ബൗണ്ട്, വെഗോവി എന്നിവയുടെ കവറേജ് വിപുലീകരിക്കുകയും വില കുറയ്ക്കുകയും ചെയ്യുന്നതിനെക്കുറിച്ചായിരുന്നു പ്രഖ്യാപനം. എലി ലില്ലിയുടെ സിഇഒ ഡേവിഡ് റിക്‌സ് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സമീപമുണ്ടായിരുന്ന വ്യക്തി കുഴഞ്ഞുവീണത്. ഇദ്ദേഹത്തിന്റെ പേരു വിവരങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല.

Was Gordon Findlay the one who collapsed in the Oval Office during Trump’s press conference? Novo Nordisk clarifies

Also Read

More Stories from this section

family-dental
witywide