ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിനിടെ ട്രംപ് ഉറങ്ങുകയായിരുന്നോ?

ഏപ്രിൽ 26 ശനിയാഴ്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് എത്തിയത് വലിയ ചർച്ചയായിരുന്നു. കാരണം മാർപാപ്പ ട്രംപിൻ്റെ കുടിയേറ്റ നയങ്ങളുടെപേരിൽ നിശിതമായി വിമർശിച്ചിരുന്ന വ്യക്തിയാണ് ട്രംപ്.

പാപ്പയുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കെ , സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ മുൻനിരയിലുള്ള ഇരിപ്പിടത്തിൽ തന്നെ ഡൊണാൾഡ് ട്രംപ് ഇരിക്കുന്നുണ്ടായിരുന്നു. എസ്റ്റോണിയൻ പ്രസിഡന്റ് അലാർ കരിസിന്റെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അരികിലാണ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഇരുന്നത്. അവിടെ കണ്ണടച്ചിരിക്കുന്ന ട്രംപിൻ്റെ ചിത്രമാണ് ഇപ്പോൾ ചർച്ചാ വിഷയം. ട്രംപ് കണ്ണടച്ചിരുന്നു ഉറങ്ങുകയാണ് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടിത്തം. അദ്ദേഹം കറുത്ത സ്യൂട്ട് ധരിച്ചിട്ടില്ല. പോരാത്തതിന് ചടങ്ങിൽ വന്നിരുന്നത് നല്ല ഉറക്കവും. പോപ്പിനെ അപമാനിക്കാനായി മനപൂർവം ചെയ്തു എന്ന മട്ടിലാണ് കമൻ്റുകൾ.

ഇറ്റലി സന്ദർശന വേളയിൽ, പ്രസിഡന്റ് ട്രംപ് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി നയതന്ത്ര കൂടിക്കാഴ്ചയും നടത്തിയിരുന്നു.. ശവസംസ്കാര ശുശ്രൂഷ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുള്ളിലാണ് സ്വകാര്യ കൂടിക്കാഴ്ച നടന്നത്. ഇരു നേതാക്കളും മുഖാമുഖം ഇരിക്കുന്നതും ചർച്ചയിൽ ഏർപ്പെടുന്നതും മീറ്റിംഗിൽ നിന്നുള്ള ഫോട്ടോകളിൽ കാണാം.

Was Trump sleeping during Pope Francis’ funeral?

More Stories from this section

family-dental
witywide