‘ട്രംപിന് മുന്നില്‍ മുട്ടുകുത്തി കോടീശ്വരന്‍മാര്‍’, പത്രം ഉടമയെ ഉള്‍പ്പെടെ പരിഹസിക്കുന്ന ഈ കാര്‍ട്ടൂണ്‍ വേണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്; പുലിറ്റ്‌സര്‍ ജേതാവായ കാര്‍ട്ടൂണിസ്റ്റ് രാജിവെച്ചു

വാഷിംഗ്ടണ്‍: ട്രംപിനു മുന്നില്‍ പണക്കിഴിയുമായി മുട്ടുകുത്തി നില്‍ക്കുന്ന ശതകോടീശ്വരന്‍മാരെ പരിഹസിച്ച് വരച്ച കാര്‍ട്ടൂണ്‍ നിരസിച്ചതിനു പിന്നാലെ പുലിറ്റ്‌സര്‍ ജേതാവായ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റ് ആന്‍ ടെല്‍നേസ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ നിന്നും രാജിവെച്ചു.

വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ ഉടമയും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ്, ഫേസ്ബുക്ക്, മെറ്റാ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഓപ്പണ്‍എഐയുടെ സാം ആള്‍ട്ട്മാന്‍, ലോസ് ഏഞ്ചല്‍സ് ടൈംസ് പ്രസാധകന്‍ പാട്രിക് സൂണ്‍-ഷിയോങ് എന്നിവരും ഉള്‍പ്പെടുന്നു. കൂടാതോ, എബിസി ന്യൂസിന്റെ ഉടമസ്ഥതയിലുള്ള ഡിസ്നി കമ്പനിയുടെ ചിഹ്നമായ മിക്കി മൗസും ട്രംപ് പ്രതിമയ്ക്കു മുന്നില്‍ പ്രണമിക്കുന്നതായും കാര്‍ട്ടൂണിലുണ്ട്.

തന്റെ ഒരു കാര്‍ട്ടൂണ്‍ കൊല്ലപ്പെടുന്നത് ഇത് ആദ്യമാണെന്ന് ആന്‍ സമൂഹമാധ്യമത്തില്‍കുറിച്ചു. ജോലി രാജിവയ്ക്കാനുണ്ടായ കാരണം കാര്‍ട്ടൂണ്‍ നിരസിച്ചതാണെന്ന് വ്യക്തമാക്കിയ ആന്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍ പത്രം വിസമ്മതിച്ചതിനെ ‘ഗെയിം ചേഞ്ചര്‍’ എന്ന് വിളിക്കുകയും അതിനെ ‘ഒരു സ്വതന്ത്ര പ്രസ്സിന് അപകടകരം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

എന്നാല്‍, സംഭവം ചര്‍ച്ചയായതോടെ വിദീകരണവുമായി വാഷിംഗ്ടണ്‍ പോസ്റ്റ് രംഗത്തെത്തി. തങ്ങള്‍ കാര്‍ട്ടൂണിന്റെ അതേ വിഷയത്തില്‍ ഒരു കോളം പ്രസിദ്ധീകരിച്ചിരുന്നുവെന്നും ഇനി ആവര്‍ത്തിക്കേണ്ടതില്ലെന്നും കരുതിയാണ് നിരസിച്ചതെന്നും എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ഡേവിഡ് ഷിപ്ലി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide