
അബുദാബി: മിഡിൽ ഈസ്റ്റ് പര്യടനത്തിന്‍റെ ഭാഗമായി അബുദാബിയിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് തമാശ കലര്‍ത്തിയ ചോദിച്ചപ്പോൾ കിടിലൻ മറുപടി നൽകി അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്. 13 ട്രില്ല്യൺ ഡോളറാണ് ബിസിനസിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഈ സംഖ്യ ആരും തന്നെ മുൻപ് ബിസിനസിൽ കേട്ടിട്ടുണ്ടാകില്ല, ചിലപ്പോൾ യുഎഇ പോലും കേട്ടിട്ടുണ്ടാകില്ല’ എന്നാണ് ട്രംപ് പറഞ്ഞത്.
കിരീടാവകാശി ഒരുക്കിയ പ്രഭാത ഭക്ഷണ വിരുന്നിൽ പങ്കെടുത്ത ശേഷം ഇരുവരും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ ട്രംപിന്‍റെ പ്രസ്താവന ഉണ്ടായത്. എന്നാൽ, ഇതിന് അബുദാബി കിരീടാവകാശി നൽകിയ മറുപടിയും ലോക ശ്രദ്ധ നേടി. ഞങ്ങൾ അമേരിക്കയോളം വലുതല്ല, പക്ഷേ ഞങ്ങൾ ഞങ്ങളുടെ കഴിവിനും അപ്പുറത്തേക്ക് ശ്രമിക്കാറുണ്ട് എന്നായിരുന്നു കിരീടാവകാശിയുടെ മറുപടി.
അമേരിക്കയോളം വലുതല്ല എന്ന പറഞ്ഞപ്പോൾ ട്രംപ് ചിരിക്കുകയും അങ്ങനെ ആകാതിരിക്കുന്നതാണ് നല്ലതെന്നും തമാശയായി പറഞ്ഞു. ഇത് കേട്ട് മാധ്യമ പ്രവർത്തകരടക്കം എല്ലാവരും ചിരിച്ചു. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലായിരുന്നു ട്രംപ് സന്ദർശനം നടത്തിയത്. മൂന്ന് രാജ്യങ്ങളുമായും 3.2 ട്രില്ല്യൺ ഡോളറിന്റെ നിക്ഷേപ-വ്യാപാര കരാറുകളാണ് അമേരിക്ക നടത്തിയിരിക്കുന്നത്.