മൂന്നാം ലോക മഹായുദ്ധം എന്ന മുന്നറിയിപ്പ് വീണ്ടും ആവർത്തിച്ച് ട്രംപ്; യുക്രെയ്ൻ സമാധാന കരാറിലെ പുരോഗതിക്കുറവിൽ നിരാശ

വാഷിംഗ്ടൺ: നിലവിലെ റഷ്യ-യുക്രെയ്ൻ സംഘർഷം ഒരു ആഗോള ദുരന്തത്തിലേക്ക് നയിച്ചേക്കാം എന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഈ നീണ്ടുനിൽക്കുന്ന പോരാട്ടം മൂന്നാം ലോക മഹായുദ്ധത്തിൽ കലാശിച്ചേക്കാം എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാന തലത്തിലുള്ള എഐ നിയന്ത്രണങ്ങൾ തടയാനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെച്ചതിന് ശേഷം വൈറ്റ് ഹൗസിൽ വെച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. യുദ്ധത്തിലെ മരണസംഖ്യയുടെ തോതിൽ താൻ കൂടുതൽ അസ്വസ്ഥനാണെന്ന് പറഞ്ഞ അദ്ദേഹം, കഴിഞ്ഞ മാസം മാത്രം ഏകദേശം 25,000 ആളുകൾ, കൂടുതലും സൈനികർ കൊല്ലപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി.

പോരാട്ടം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട ട്രംപ്, പ്രശ്നപരിഹാരത്തിനായി വാഷിംഗ്ടൺ ശക്തമായി ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. “കൊലപാതകം അവസാനിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ മാസം ഇരുപത്തിയയ്യായിരം പേർ മരിച്ചു… ഇത് അവസാനിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ അതിനായി കഠിനമായി പരിശ്രമിക്കുന്നു,” അദ്ദേഹം പറഞ്ഞു. “എല്ലാവരും ഇങ്ങനെ കളിച്ചുകൊണ്ടിരുന്നാൽ, നമ്മൾ മൂന്നാം ലോക മഹായുദ്ധത്തിൽ എത്തിച്ചേരും, അത് നമുക്ക് വേണ്ട.” തന്‍റെ മുന്നറിയിപ്പ് ആവർത്തിച്ചുകൊണ്ട് ട്രംപ് കൂട്ടിച്ചേർത്തു:

നേരത്തെ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്, യുക്രെയ്ൻ സമാധാന കരാറിനെക്കുറിച്ചുള്ള പുരോഗതിയില്ലാത്തതിൽ മോസ്കോയോടും കീവിനോടും പ്രസിഡൻ്റിന് “വളരെ അധികം നിരാശയുണ്ട്” എന്ന് പറഞ്ഞിരുന്നു. നാല് വർഷമായ യുദ്ധത്തിൽ യുഎസ് മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന സാഹചര്യത്തിൽ, “വെറും യോഗങ്ങൾക്ക് വേണ്ടി കൂടുതൽ യോഗങ്ങൾ” നടത്താൻ ട്രംപിന് താൽപര്യമില്ലെന്നും വ്യക്തമായ ഫലങ്ങളാണ് ആവശ്യമെന്നും ലീവിറ്റ് പറഞ്ഞു.

More Stories from this section

family-dental
witywide