”ഗ്രീന്‍ലാന്‍ഡ് ഞങ്ങള്‍ക്ക് വേണം, ഏത് വിധേനയും ഇങ്ങെടുക്കും”, യുഎസ് കോണ്‍ഗ്രസില്‍ ആവര്‍ത്തിച്ച് ട്രംപ്

വാഷിംഗ്ടണ്‍ : ഏതുവിധേനയും ഗ്രീന്‍ലാന്‍ഡ് അമേരിക്ക നേടുമെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡ് ‘ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍’ അമേരിക്കയ്ക്ക് ലഭിക്കും. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുത്ത് ജനങ്ങളെ ഞങ്ങള്‍ സുരക്ഷിതമായി സംരക്ഷിക്കുമെന്നും ട്രംപ് പ്രതിജ്ഞയെടുത്തു.

‘അന്താരാഷ്ട്ര ലോക സുരക്ഷയ്ക്കായി ഞങ്ങള്‍ക്ക് ഇത് ശരിക്കും ആവശ്യമാണ് — ഞങ്ങള്‍ക്ക് അത് ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഞങ്ങള്‍ക്ക് അത് ലഭിക്കും. ഒരുമിച്ച്, ഗ്രീന്‍ലാന്‍ഡിനെ നിങ്ങള്‍ മുമ്പ് ഒരിക്കലും സാധ്യമല്ലെന്ന് കരുതിയിട്ടില്ലാത്ത ഉയരങ്ങളിലേക്ക് ഞങ്ങള്‍ കൊണ്ടുപോകും.” – യുഎസ് കോണ്‍ഗ്രസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു. ‘

ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള ട്രംപിന്റെ ആഗ്രഹത്തോട് പ്രതികരിച്ച് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ നേരത്തെതന്നെ രംഗത്തുവന്നിരുന്നു. രാജ്യം വില്‍ക്കാനുള്ളതല്ലെന്നും ഒരിക്കലും അങ്ങനെയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ രാജ്യം വില്‍പ്പനക്ക് വെച്ചിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, തുടര്‍ന്ന് ഗ്രീന്‍ലാന്‍ഡിന്റെ ഉടമസ്ഥാവകാശം തികച്ചും ആവശ്യമാണെന്ന് യുഎസിന് തോന്നുന്നുവെന്നായിരുന്നു ട്രംപ് പറഞ്ഞത്.

More Stories from this section

family-dental
witywide