സമ്മർദം കടുക്കുമ്പോൾ ട്രംപിനെ ന്യായീകരിച്ച് വാൻസ്, ‘പ്രസിഡന്‍റിന് ഒന്നും മറച്ചുവെക്കാനില്ല’; എപ്‌സ്റ്റൈൻ വിവാദം കത്തുന്നു

കാന്‍റൺ, ഒഹായോ: ജെഫ്രി എപ്‌സ്റ്റൈൻ വിവാദത്തിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിലപാടിനെ ന്യായീകരിച്ച് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്. പ്രസിഡന്‍റിന് ഒന്നും മറച്ചുവെക്കാനില്ലെന്നും കേസുമായ ബന്ധപ്പെട്ട എല്ലാ വിശ്വസനീയമായ വിവരങ്ങളും പുറത്തുവിടാൻ അറ്റോർണി ജനറൽ പാം ബോണ്ടിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും വാൻസ് പറഞ്ഞു.

ഒഹായോയിലെ കാന്‍റണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വാൻസ്. ഒന്നാമതായി, പ്രസിഡന്‍റ് കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. ഞങ്ങൾ ഒന്നും മറച്ചുവെക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ട്രംപും എപ്‌സ്റ്റൈനും തമ്മിലുള്ള മുൻകാല ബന്ധങ്ങൾ പൊതുജനങ്ങളിൽ ആശങ്കയും വിമർശനങ്ങളും ഉയർത്തിയ സാഹചര്യത്തിൽ, ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും ട്രംപ് ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ് വാൻസിന്‍റെ ഈ പ്രതികരണം.

ഭരണകൂടം സുതാര്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് വാൻസ് വ്യക്തമാക്കി. എന്നാൽ, സെൻസിറ്റീവായ വിവരങ്ങൾ ശേഖരിക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനും സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെഫ്രി എപ്‌സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട എല്ലാ വിശ്വസനീയമായ വിവരങ്ങളും പുറത്തുവിടാനും, പുതിയ വിശ്വസനീയമായ വിവരങ്ങൾ കണ്ടെത്താനും അറ്റോർണി ജനറലിനോട് പ്രസിഡന്റ് നിർദ്ദേശിച്ചിട്ടുണ്ടെന്ന് വാൻസ് പറഞ്ഞു. അദ്ദേഹം ഈ വിഷയത്തിൽ അവിശ്വസനീയമാംവിധം സുതാര്യനാണ്, പക്ഷേ ഇതിനെല്ലാം സമയമെടുക്കുമെന്നും വാൻസ് കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide