ട്രംപിനെ ഊരിയെടുക്കാൻ 19-ാം അടവുമായി വൈറ്റ് ഹൗസ്! ശ്രദ്ധ തിരിക്കാൻ ഒബാമക്കെതിരെ ആരോപണങ്ങൾ, എപ്‌സ്റ്റൈൻ കേസ് ഊരാക്കുരുക്ക് ആകുമോ?

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകൾ തള്ളി വൈറ്റ് ഹൗസ്.
കേസ് രേഖകളിൽ തന്‍റെ പേര് ഉണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അറിയാമായിരുന്നു എന്ന പുതിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഈ കേസ് കൈകാര്യം ചെയ്തതിലെ വിവാദങ്ങളിൽ നിന്ന് പൊതുശ്രദ്ധ തിരിക്കാൻ വൈറ്റ് ഹൗസ് സർവ സന്നാഹങ്ങളും ഉപയോഗിക്കുകയാണ്. റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ ബറാക്ക് ഒബാമ ഒരു രാജ്യദ്രോഹ ഗൂഢാലോചന നടത്തിയെന്ന് ആരോപണങ്ങൾ ഉന്നയിച്ചാണ് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നത്.

വർഷങ്ങളായി, എപ്‌സ്റ്റൈൻ കേസിനെ ചുറ്റിപ്പറ്റിയുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾ ട്രംപിന് ഗുണകരമായിരുന്നു. ഇത് യാഥാസ്ഥിതിക മാഗാ (Make America Great Again) പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും തന്‍റെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെക്കുകയും ചെയ്തു. ഈ ജനുവരിയിൽ രണ്ടാം തവണയും വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയപ്പോൾ എപ്‌സ്റ്റൈൻ കേസ് രേഖകൾ പുറത്തുവിടുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ജൂലൈ ഏഴിന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി ഒന്നും പുറത്തുവിടാനില്ലെന്ന് പ്രഖ്യാപിച്ചു. ഇത് ട്രംപിന്‍റെ നിരവധി അനുയായികളെ രോഷാകുലരാക്കി. അതിനുശേഷം ഈ വിവാദം നിയന്ത്രിക്കാൻ ട്രംപ് ശ്രമിച്ചുവരികയുമാണ്.

കഴിഞ്ഞ ആഴ്ച വാൾ സ്ട്രീറ്റ് ജേർണൽ (WSJ) റിപ്പോർട്ട് ചെയ്തത് അനുസരിച്ച്, 2003ൽ എപ്‌സ്റ്റൈന് ട്രംപ് ലൈംഗിക ചുവയുള്ള ഒരു ജന്മദിന കത്തെഴുതിയിരുന്നു. ഈ വാർത്ത പുറത്തുവന്നതോടെ റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപിന് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. ഈ വാദം ട്രംപ് നിഷേധിക്കുകയും പ്രസിദ്ധീകരണത്തിനെതിരെ കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബുധനാഴ്ച ജേണൽ പുതിയൊരു വാർത്ത പുറത്തുവിട്ടു. ബോണ്ടി മെയ് മാസത്തിൽ തന്നെ രേഖകളിൽ പേരുണ്ടെന്ന കാര്യം ട്രംപിനെ അറിയിച്ചിരുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ഇതും വൈറ്റ് ഹൗസ് തള്ളിയിട്ടുണ്ട്.

More Stories from this section

family-dental
witywide