
ഒൻപതു മാസത്തിനു ശേഷം ഭൂമിയിൽ തിരികെ എത്തിയ സുനിത വില്യംസും ബുച്ച് വിൽമോറും ഇപ്പോൾ എവിടെയാണ്? അവർ ഒരു റിക്കവറി ഷിപ്പിലാണ്. സീറോ ഗ്രാവിറ്റിയിൽ ഭാരമില്ലായ്മ അനുഭവിച്ച് ഇത്രനാളും കഴിഞ്ഞിരുന്ന അവർ ഭൂമിയിലെ അവസ്ഥകളിലേക്ക് തിരിച്ചു വരാൻ കുറച്ചു സമയം എടുക്കും. മാനസികമായും ശാരീരികമായും വലിയ മാറ്റങ്ങൾ സംഭവിച്ച അവരെ ഒരു ദിവസം കൊണ്ട് ഭൂമിയിലെ അവസ്ഥയിലേക്ക് തിരികെ എത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്റെ മാനേജർ സ്റ്റീവ് സ്റ്റിച്ച് പത്ര സമ്മേളനത്തിൽ അറിയിച്ചു.
Watch: Sunita Williams has exited the hatch and is now being sent for further medical checkups and other procedures
— IANS (@ians_india) March 18, 2025
NASA's Boeing Starliner astronauts Sunita Williams and Barry Wilmore are back on Earth after the successful splashdown of the SpaceX Dragon spacecraft carrying… pic.twitter.com/1PxQHBgVgx
അദ്ദേഹം തന്റെ ടീമിന്റെ “വൈദഗ്ധ്യത്തെ” പ്രശംസിച്ചു. നാസയുടെ ആവശ്യങ്ങളുമായി അവർ വേഗത്തിൽ പൊരുത്തപ്പെട്ടെന്നു അറിയിച്ചു. സ്‌പേസ് എക്‌സിന് നന്ദി പറഞ്ഞു. സുനിതയും ബുച്ചും സന്തോഷത്തോടെ ഇരിക്കുന്നു വെന്ന് അദ്ദേഹം അറിയിച്ചു. “ഹ്യൂസ്റ്റണിലേക്ക് മടങ്ങുന്നതിന് മുമ്പ് ആരോഗ്യം ശരിയാകേണ്ടതുണ്ട്” അദ്ദേഹം പറഞ്ഞു.
അവർ ഇപ്പോഴത്തെ സാഹചര്യവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാൽ , ഒരു ദിവസത്തിനുശേഷം അവർക്ക് അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാൻ കഴിയും. അദ്ദേഹം അറിയിച്ചു.
Where are Sunita Williams and Butch Wilmore now? When will they return home?











