ബോയിംഗിനെ രക്ഷിക്കാനുള്ള വാൾ സ്ട്രീറ്റിന്‍റെ ശ്രമം? അഹമ്മദാബാദ് ദുരന്തത്തിലെ അന്വേഷണം പൂർത്തിയാകും മുമ്പേ കുറ്റം ഇന്ത്യൻ പൈലറ്റുകൾക്ക്, വിവാദം

അഹമ്മദാബാദ്: അഹമ്മദാബാദിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ ബോയിംഗ് നിർമ്മിത എയർ ഇന്ത്യയുടെ 787-8 ഡ്രീംലൈനർ വിമാനം തകർന്നു വീണ സംഭവത്തിൽ ഇന്ത്യ പൈലറ്റുമാരെ കുറ്റപ്പെടുത്തി ദി വാൾ സ്ട്രീറ്റ് ജേർണൽ. ഈ അപകടത്തിന്‍റെ കാരണം ഇന്ത്യൻ അധികൃതർ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, യുഎസ് ആസ്ഥാനമായുള്ള ദി വാൾ സ്ട്രീറ്റ് ജേർണൽ അപകടത്തിൽ എയർ ഇന്ത്യ പൈലറ്റുമാരെ കുറ്റപ്പെടുത്തി രംഗത്തെത്തി. അമേരിക്കൻ മാധ്യമങ്ങളുടെ ഈ ധൃതിപിടിച്ചുള്ള ആരോപണം, വസ്തുതകൾ പുറത്തുവരുന്നതിന് മുമ്പുതന്നെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും ശ്രദ്ധ തിരിക്കാനുമുള്ള ബോയിംഗിന്‍റെ പതിവ് തന്ത്രത്തിന്‍റെ ഭാഗമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

2025 ജൂലൈ 10-ന് പ്രസിദ്ധീകരിച്ച വാൾ സ്ട്രീറ്റ് ജേർണൽ ലേഖനം, ഡ്രീംലൈനർ അപകടത്തിൽ യുഎസ് ആസ്ഥാനമായുള്ള ബോയിംഗിന് യാതൊരു തെറ്റുമില്ലെന്ന് വാദിക്കുന്നു. ഈ വാദത്തിന് ബലം കൊടുക്കാൻ യുഎസ് ഉദ്യോഗസ്ഥരെയാണ് ഉപയോഗിച്ചിരിക്കുന്നത്. “കഴിഞ്ഞ മാസം നടന്ന എയർ ഇന്ത്യ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം പ്രധാനമായും വിമാനത്തിലെ പൈലറ്റുമാരുടെ നടപടികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബോയിംഗ് 787 ഡ്രീംലൈനറുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തെയും ഇത് ഇതുവരെ സൂചിപ്പിക്കുന്നില്ല, യുഎസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തലുകളുമായി ബന്ധമുള്ള ആളുകൾ പറയുന്നു” എന്നാണ് വാൾ സ്ട്രീറ്റ് ജേർണലിന്റെ ലേഖനത്തില്‍ പറയുന്നത്.

ക്യാപ്റ്റൻ സുമിത് സബർവാൾ (10,000 മണിക്കൂറിലധികം പറക്കൽ പരിചയം), ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ (ഏകദേശം 3400 മണിക്കൂർ പറക്കൽ പരിചയം) എന്നിവരടങ്ങുന്ന പരിചയസമ്പന്നരായ രണ്ട് ഇന്ത്യൻ പൈലറ്റുമാർ, ടേക്ക് ഓഫിന് തൊട്ടുപിന്നാലെ മനഃപൂർവമോ അബദ്ധത്തിലോ ഇരു എഞ്ചിനുകളിലേക്കുമുള്ള ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതാണ് ബോയിംഗ് വിമാനത്തിന്‍റെ ശക്തി നഷ്ടപ്പെടാനും തുടർന്ന് തകരുകയും ചെയ്തതിന് കാരണമെന്ന് വാൾ സ്ട്രീറ്റ് ജേർണൽ ലേഖനം ആരോപിക്കുന്നു.

More Stories from this section

family-dental
witywide