യുഎസിനെ പിടിച്ച് കുലുക്കുന്ന വെളിപ്പെടുത്തൽ! പിന്നാലെ രാജി, പ്രതികാര നടപടികൾ സഹിക്കാനാകുന്നില്ലെന്ന് കത്ത്

വാഷിംഗ്ടൺ: അമേരിക്കൻ പൗരന്മാരുടെ സുരക്ഷാ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഡോജ് ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച സോഷ്യൽ സെക്യൂരിറ്റി വിസിൽബ്ലോവർ രാജിവെച്ചു. ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്കെതിരെ ചില നടപടികൾ ഉണ്ടായെന്നും, ഇത് തന്റെ ജോലിയെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഏജൻസിയുടെ ചീഫ് ഡാറ്റാ ഓഫീസറായ ചാൾസ് ബോർഗസ്, 300 ദശലക്ഷത്തിലധികം അമേരിക്കക്കാരുടെ സോഷ്യൽ സെക്യൂരിറ്റി വിവരങ്ങൾ അപകടത്തിലാക്കിയെന്നാണ് ആരോപിച്ചത്. മേൽനോട്ടമില്ലാത്ത ഒരു ക്ലൗഡ് അക്കൗണ്ടിലേക്ക് ഉദ്യോഗസ്ഥർ ഈ വിവരങ്ങൾ അപ്‌ലോഡ് ചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ ചൊവ്വാഴ്ചയാണ് സ്പെഷ്യൽ കൗൺസലിന്റെ ഓഫീസിന് സമർപ്പിച്ചത്.

തന്റെ പരാതിക്ക് ശേഷം ഏജൻസി സ്വീകരിച്ച നടപടികൾ തന്റെ ജോലികൾ നിയമപരമായും ധാർമികമായും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാക്കിയെന്ന് ബോർഗസ് എസ്.എസ്.എ. കമ്മീഷണർ ഫ്രാങ്ക് ബിസിഗ്നാനോയ്ക്ക് അയച്ച കത്തിൽ പറയുന്നു. ഇത് തനിക്ക് ശാരീരികവും മാനസികവുമായ ദുരിതങ്ങൾക്ക് കാരണമായെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.

More Stories from this section

family-dental
witywide