കടുത്ത രാഷ്ട്രീയ തിരിച്ചടി ഭയന്ന് ട്രംപ് ഭരണകൂടം; കടുപ്പമേറിയ നീക്കത്തിൽ നിന്ന് പിന്നോട്ട്, കൂട്ട പിരിച്ചുവിടലുകൾ ഉടനുണ്ടാകില്ല

വാഷിംഗ്ടൺ: സർക്കാർ ഫണ്ടിംഗ് നിലച്ചതിനെ തുടർന്ന് ഫെഡറൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തന്ത്രത്തിൽ മാറ്റം. ഈ നീക്കത്തിന്‍റെ രാഷ്ട്രീയപരമായ അപകട സാധ്യതകൾ കൂടുതൽ റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളും ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും തിരിച്ചറിഞ്ഞതാണ് നിലപാട് മാറ്റത്തിന് കാരണം.
ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ പരിഹരിക്കാത്ത താൽക്കാലിക ഫണ്ടിംഗ് ബില്ലിനെതിരായ തങ്ങളുടെ എതിർപ്പിൽ നിന്ന് ഡെമോക്രാറ്റുകൾ പിന്നോട്ട് പോകുന്നതിന്‍റെ യാതൊരു സൂചനയും കാണുന്നില്ല.

മാത്രമല്ല, നീക്കം തിരിച്ചടിച്ചേക്കുമെന്ന് റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ, കൂട്ട പിരിച്ചുവിടൽ നോട്ടീസുകൾ അയയ്ക്കുന്നത് തൽക്കാലം വൈകിപ്പിക്കാൻ വൈറ്റ് ഹൗസ് ഇപ്പോൾ പദ്ധതിയിടുന്നു. എങ്കിലും ഈ ഭീഷണി ഡെമോക്രാറ്റുകളെ സമ്മർദ്ദത്തിലാക്കുമെന്ന് അവർ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്.

“ഷട്ട്ഡൗൺ വിഷയത്തിൽ ഞങ്ങളുടെ സന്ദേശം കൂടുതൽ മികച്ചതാണെന്ന് ഞങ്ങൾക്കറിയാം. ഈയൊരു സമയത്ത് കൂട്ട പിരിച്ചുവിടലുകൾ വൈകുന്നതാണ് രാഷ്ട്രീയപരമായി നല്ലത് എന്നൊരു തിരിച്ചറിവ് വൈറ്റ് വിങ്ങിനുള്ളിൽ വർദ്ധിച്ചു വരുന്നുണ്ട്” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. “കൂടുതൽ സമയം നൽകിയാൽ, ഡെമോക്രാറ്റുകൾ ഞങ്ങളെ നിർബന്ധിച്ച്, മറ്റ് വഴികളില്ലാതെയാക്കി എന്ന് വരുത്താൻ സാധിക്കും എന്നതാണ് ഇതിന് പിന്നിലെ ആശയം. ആളുകൾക്ക് ജോലി നഷ്ടപ്പെടുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നതായി തോന്നാൻ ആഗ്രഹിക്കുന്നില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide