മാധ്യമ പ്രവര്‍ത്തര്‍ക്ക് കര്‍ശന നിയന്ത്രണവുമായി വൈറ്റ് ഹൗസ്; പ്രസ് സെക്രട്ടറിയുടെ ഓഫീസില്‍ പ്രവേശിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിച്ച് വൈറ്റ് ഹൗസ്. മുന്‍കൂര്‍ അനുമതി തേടാത്തവരെ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റിന്റെ ഓഫീസ് ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ ഭാഗത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് വൈറ്റ് ഹൗസ് ഉത്തരവിലുള്ളത്.

ഭരണകൂടത്തെബാധിക്കുന്ന റിപ്പോര്‍ട്ടുകള്‍ നിയന്ത്രിക്കുകയും മാധ്യമപ്രവര്‍ത്തകരുടെ മേലുള്ള നിയന്ത്രണം കര്‍ശനമാക്കുകയും ചെയ്യുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നടപടി. ട്രംപ് അധികാരത്തിലേറിയതിനു പിന്നാലെ ഈ വര്‍ഷം ഫെബ്രുവരിയില്‍ വൈറ്റ് ഹൗസിലെ റിപ്പോര്‍ട്ടിംഗിനായുള്ള മാധ്യമസംഘത്തില്‍ നിന്നും അസോസിയേറ്റഡ് പ്രസ്സിനെ പുറത്താക്കിയിരുന്നു.

വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് അസോസിയേഷനില്‍ നിന്ന് മാധ്യമ പൂള്‍ ക്രമീകരണങ്ങളുടെ നിയന്ത്രണം ഭരണകൂടം ഏറ്റെടുത്തു. ‘എയര്‍ഫോഴ്സ് വണ്‍, ഓവല്‍ ഓഫീസ് തുടങ്ങിയ ഇടങ്ങളില്‍ ആര്‍ക്കാണ് വിശേഷാധികാരമുള്ളതെന്നും ആര്‍ക്കാണ് പരിമിതമായ പ്രവേശനം ലഭിക്കുക എന്നും വൈറ്റ് ഹൗസ് പ്രസ് ടീമാണ് തീരുമാനിക്കുക.

എന്നാല്‍, വൈറ്റ് ഹൗസ് പ്രസ് പൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് സ്വതന്ത്ര മാധ്യമങ്ങളുടെ അടിത്തറയ്ക്ക് ഭീഷണിയാണെന്നും ഭരണകൂടത്തിന് വൈറ്റ് ഹൗസില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാരെ കൂടുതല്‍ എളുപ്പത്തില്‍ തടയാന്‍ കഴിയുമെന്നും പത്രപ്രവര്‍ത്തകരും മാധ്യമ വിമര്‍ശകരും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ നീക്കം.

White House imposes strict restrictions on journalists, requiring prior permission to enter the press secretary’s office

More Stories from this section

family-dental
witywide