
വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിർദ്ദേശിച്ച 90,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ ബോൾറൂം നിർമ്മിക്കാൻ സാമ്പത്തിക സഹായങ്ങൾ നൽകിയ പ്രമുഖരുടെ പട്ടിക പുറത്തുവിട്ടു. ആപ്പിൾ, ആമസോൺ, ലോക്ക്‌ഹീഡ് മാർട്ടിൻ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, കോയിൻബേസ്, കോംകാസ്റ്റ്, മെറ്റാ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ കമ്പനികൾ സംഭാവന നൽകിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
ബോൾറൂമിന്‍റെ നിർമ്മാണം താനും മറ്റ് ദാതാക്കളും നൽകുന്ന സ്വകാര്യ ഫണ്ട് ഉപയോഗിച്ചാണ് നടത്തുന്നതെന്നും നികുതിദായകർക്ക് ഇതിന് ചെലവില്ലെന്നും ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. ബുധനാഴ്ച ബോൾറൂം പദ്ധതിയെക്കുറിച്ച് സംസാരിച്ച ട്രംപ്, ഇതിന് ഏകദേശം 300 മില്യൺ ഡോളർ (ഏകദേശം 2500 കോടി രൂപ) ചെലവ് വരുമെന്ന് പറഞ്ഞു. നേരത്തെ ഭരണകൂടം ഈ പദ്ധതിയുടെ ചെലവ് 200 മില്യൺ ഡോളറാണ് എന്ന് കണക്കാക്കിയിരുന്നത്.
പ്രധാന ദാതാക്കൾ
ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ജെമിനിയുടെ സഹസ്ഥാപകരായ ടൈലർ, കാമറൂൺ വിങ്ക്‌ലെവോസ്, വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്ക് കുടുംബം, അഡെൽസൺ കുടുംബം തുടങ്ങിയവരും ബോൾറൂമിനായി സംഭാവന നൽകിയിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന ദാതാവായ മിറിയം അഡെൽസണിന് 2018-ൽ ട്രംപ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചിരുന്നു.
വൈറ്റ് ഹൗസ് ബോൾറൂം ദാതാക്കളുടെ പട്ടിക
ആൾട്രിയ ഗ്രൂപ്പ് (Altria Group, Inc.)
ആമസോൺ (Amazon)
ആപ്പിൾ (Apple)
ബൂസ് അലൻ ഹാമിൽട്ടൺ (Booz Allen Hamilton)
കാറ്റർപില്ലർ (Caterpillar, Inc.)
കോയിൻബേസ് (Coinbase)
കോംകാസ്റ്റ് കോർപ്പറേഷൻ (Comcast Corporation)
ജെ. പെപ്പെ ആൻഡ് എമിലിയ ഫാൻജുൾ (J. Pepe and Emilia Fanjul)
ഹാർഡ് റോക്ക് ഇൻ്റർനാഷണൽ (Hard Rock International)
ഗൂഗിൾ (Google)
എച്ച്.പി. ഇങ്ക്. (HP Inc.)
ലോക്ക്‌ഹീഡ് മാർട്ടിൻ (Lockheed Martin)
മെറ്റാ പ്ലാറ്റ്‌ഫോംസ് (Meta Platforms)
മൈക്രോൺ ടെക്‌നോളജി (Micron Technology)
മൈക്രോസോഫ്റ്റ് (Microsoft)
നെക്സ്റ്റ്ഈറ എനർജി (NextEra Energy, Inc.)
പലന്തിർ ടെക്‌നോളജീസ് (Palantir Technologies Inc.)
റിപ്പിൾ (Ripple)
റെയ്നോൾഡ്സ് അമേരിക്കൻ (Reynolds American)
ടി-മൊബൈൽ (T-Mobile)
ടെതർ അമേരിക്ക (Tether America)
യൂണിയൻ പസഫിക് റെയിൽറോഡ് (Union Pacific Railroad)
അഡെൽസൺ ഫാമിലി ഫൗണ്ടേഷൻ (Adelson Family Foundation)
സ്റ്റീഫൻ ഇ. ബ്രോഡി (Stefan E. Brodie)
ബെറ്റി വോൾഡ് ജോൺസൺ ഫൗണ്ടേഷൻ (Betty Wold Johnson Foundation)
ചാൾസ് ആൻഡ് മരിസ്സ കാസ്കാറില്ല (Charles and Marissa Cascarilla)
എഡ്വേർഡ് ആൻഡ് ഷാരി ഗ്ലേസർ (Edward and Shari Glazer)
ഹരോൾഡ് ഹാം (Harold Hamm)
ബെഞ്ചമിൻ ലിയോൺ ജൂനിയർ (Benjamin Leon Jr.)
ദി ലുട്‌നിക്ക് ഫാമിലി (The Lutnick Family)
ദി ലോറ & ഐസക് പെരൽമട്ടർ ഫൗണ്ടേഷൻ (The Laura & Isaac Perlmutter Foundation)
സ്റ്റീഫൻ എ. ഷ്വാർസ്മാൻ (Stephen A. Schwarzman)
കോൺസ്റ്റാൻ്റിൻ സോകോലോവ് (Konstantin Sokolov)
കെല്ലി ലോഫ്‌ലർ ആൻഡ് ജെഫ് സ്പ്രെച്ചർ (Kelly Loeffler and Jeff Sprecher)
പോളോ ടിരാമാനി (Paolo Tiramani)
കാമറൂൺ വിങ്ക്‌ലെവോസ് (Cameron Winklevoss)
ടൈലർ വിങ്ക്‌ലെവോസ് (Tyler Winklevoss)














