ട്രംപിൻ്റെ കരുതൽ; 70 ലക്ഷത്തോളം പേർക്കുള്ള സഹായം മുടങ്ങില്ല, താരിഫ് ഫണ്ടുകൾ ഉപയോഗിക്കുമെന്ന് പ്രഖ്യാപനം, ആശ്വാസം

വാഷിംഗ്ടൺ: സർക്കാർ ഷട്ട്ഡൗൺ തുടരുന്നതിനിടയിലും ഏകദേശം 70 ലക്ഷത്തോളം ഗർഭിണികൾ, പുതിയ അമ്മമാർ, കൊച്ചുകുട്ടികൾ എന്നിവർക്കുള്ള ഫെഡറൽ ഭക്ഷ്യ സഹായ പരിപാടിയായ ഡബ്ല്യു ഐ സി (Women, Infants, and Children) നിർത്തലാകുന്നത് തടയാൻ താരിഫ് ഫണ്ടുകൾ ഉപയോഗിക്കുമെന്ന് ട്രംപ് ഭരണകൂടം ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
2026 സാമ്പത്തിക വർഷത്തേക്കുള്ള ഫെഡറൽ ചെലവ് പാക്കേജിന് കോൺഗ്രസ് ഇതുവരെ അംഗീകാരം നൽകാത്തതിനാലാണ് പദ്ധതിക്ക് ധനസഹായം ഇല്ലാതായത്. ഒക്ടോബർ 1-നാണ് ഈ സാമ്പത്തിക വർഷം ആരംഭിച്ചത്.

ഷട്ട്ഡൗൺ തുടങ്ങി ഒരാഴ്ചയോ രണ്ടാഴ്ചയോ മാത്രമാണ് പദ്ധതിയുടെ ഫണ്ടിന് ആയുസ്സുള്ളതെന്ന് നാഷണൽ WIC അസോസിയേഷൻ പ്രവചിച്ചിരുന്നു. പ്രസിഡൻ്റ് ട്രംപും വൈറ്റ് ഹൗസും ചേർന്നാണ് ഈ നിർണായക പദ്ധതിക്ക് പണം കണ്ടെത്തുന്നതിനുള്ള “ക്രിയാത്മകമായ പരിഹാരം” കണ്ടെത്തിയത്.

സെക്ഷൻ 232 താരിഫ് വരുമാനത്തിൽ നിന്ന് ഈ നിർണായകമായ WIC പ്രോഗ്രാമിലേക്ക് വിഭവങ്ങൾ കൈമാറ്റം ചെയ്യാൻ തീരുമാനിച്ചു.
ഡെമോക്രാറ്റുകളുടെ തുടർച്ചയായ ഷട്ട്ഡൗൺ വോട്ടുകൾ കാരണമാണ് ഏറ്റവും ദുർബലരായ സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്ന WIC പ്രോഗ്രാമിന് ഈ ആഴ്ച ഫണ്ട് ഇല്ലാതായത് എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആരോപിച്ചു.

താരിഫ് പണം ട്രഷറി വകുപ്പ് കൈകാര്യം ചെയ്യുന്ന പൊതു ഫണ്ടിലാണ് എത്തുന്നത്. എന്നാൽ, ഗവൺമെൻ്റിന് ഫണ്ട് നൽകാനുള്ള ബിൽ പാസാകുന്നത് വരെ ഈ ഫണ്ടും അതിലേക്ക് വരുന്ന വരുമാനവും മരവിപ്പിച്ച നിലയിലാണ്. ഈ സാഹചര്യത്തിൽ, താരിഫ് വരുമാനം ഒരു പ്രത്യേക ആവശ്യത്തിനായി വിനിയോഗിക്കാൻ അനുവദിക്കുന്ന ഒരു നിയമം പാസാക്കുന്നതിലൂടെ കോൺഗ്രസിനും ട്രംപിനും ഈ നിയമപരമായ തടസ്സം മറികടക്കാൻ കഴിയും. ഈ നടപടി, ഷട്ട്ഡൗൺ കാരണം ദുരിതത്തിലായ ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് താൽക്കാലിക ആശ്വാസം നൽകാൻ സാധ്യതയുണ്ട്.

More Stories from this section

family-dental
witywide