
വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരുടെ കൈകാലുകളിൽ ചങ്ങലയിട്ട് ബന്ധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തിവിട്ട് വൈറ്റ്ഹൗസ്. ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ”ഹ.ഹ. വൗ.” എന്ന കമെന്റോടെ ട്രംപ് ഭരണകൂടത്തിലെ ഡോജ് മേധാവി ഇലോൺ മസ്ക് ഈ ദൃശ്യങ്ങൾ റീപോസ്റ്റ് ചെയ്യുകയും ചെയ്തു. മസക് നൽകിയ അടിക്കുറിപ്പിനെതിരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. 41 സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോ ആണ് പുറത്ത് വിട്ടിട്ടുള്ളത്.
മനുഷ്യത്വ രഹിതമായ നാടുകടത്തൽ പ്രക്രിയക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം കടുക്കുന്നതിനിടെയാണ് വൈറ്റ്ഹൗസ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ യുഎസ് സൈനിക വിമാനങ്ങളിൽ തന്നെ ഇതേ രീതിയിൽ ആയിരക്കണിക്കിന് ആളുകളെ നാടുകടത്തുമെന്നും ഓരോ മാസവും നാലും അഞ്ചും വിമാനങ്ങൾ പ്രതീക്ഷിക്കാമെന്നുമാണ് മുന്നറിയിപ്പ്.













