ഐസിഇയുടെ കുരുമുളക് ബുള്ളറ്റ് പ്രയോഗം; വാര്‍ത്തകളില്‍ ഇടംനേടിയ പാസ്റ്റര്‍ ട്രംപ് ഭരണകൂടത്തിനെതിരെ കേസും കൊടുത്തു, ആരാണ് ഡേവിഡ് ബ്ലാക്ക്?

ഷിക്കാഗോ : യുഎസ് സംസ്ഥാനമായ ഇല്ലിനോയിയിലെ ഷിക്കാഗോയില്‍ നിന്നുള്ള ഒരു പ്രെസ്ബിറ്റീരിയന്‍ പാസ്റ്ററായ ഡേവിഡ് ബ്ലാക്ക് വാര്‍ത്തകളില്‍ ഇടംപിടിച്ചത് ഐസിഇ വിരുദ്ധ പ്രതിഷേധത്തിനിടെയാണ്. നഗരത്തില്‍ ഐസിഇയ്‌ക്കെതിരെ രംഗത്തിറങ്ങിയവരില്‍ പാസ്റ്റര്‍ ഡേവിഡും ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടെ ഒരു ഐസിഇ ഏജന്റ് തന്റെ തലയില്‍ കുരുമുളക് ബുള്ളറ്റ് പ്രയോഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തിന് പിന്തുണയേറുന്നത്. ഭരണഘടനാ വിരുദ്ധമായ ബലപ്രയോഗം ആരോപിച്ച് ബ്ലാക്ക്, ഷിക്കാഗോയില്‍ നിന്നുള്ള ഒരു കൂട്ടം പത്രപ്രവര്‍ത്തകരോടൊപ്പം ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

സെപ്റ്റംബറില്‍ ഷിക്കാഗോയിലെ ബ്രോഡ്വ്യൂവിലുള്ള ഒരു ഐസിഇ കേന്ദ്രത്തിനു മുന്നില്‍ ഡേവിഡ് പ്രതിഷേധക്കാരോടൊപ്പം ചേര്‍ന്നപ്പോഴാണ് സംഭവം. ബുധനാഴ്ച, ഫെഡറല്‍ ഗവണ്‍മെന്റ് ഒന്നാം ഭേദഗതി അവകാശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഒരു കൂട്ടം റിപ്പോര്‍ട്ടര്‍മാര്‍ ഫയല്‍ ചെയ്ത കേസിനൊപ്പം ഡേവിഡും ചേരുകയായിരുന്നു.

More Stories from this section

family-dental
witywide