
വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് യുഎസ് നീതി ന്യായ വകുപ്പ് പുറത്തുവിട്ടത്. പുറത്തുവന്ന വിവരങ്ങളിലോ ചിത്രങ്ങളിലോ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എവിടെയും ഇല്ല. ഈ കേസുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട പേരുകളിൽ ഒന്ന് ട്രംപിൻ്റേതായിരുന്നു. എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങളിൽ ട്രംപിന് പങ്കുണ്ടെന്ന് നേരിട്ട് തെളിയിക്കുന്ന വിവരങ്ങൾ ഒന്നുംതന്നെ ഇന്ന് പുറത്തുവന്ന ഫയലുകളിൽ ഇല്ലെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. ട്രംപും എപ്സ്റ്റീനും തമ്മിൽ മുൻപ് സൗഹൃദമുണ്ടായിരുന്നുവെങ്കിലും, എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്ന് ട്രംപ് ആവർത്തിച്ചിട്ടുണ്ട്. മുമ്പ് പുറത്തുവിട്ട ഫയലുകളിൽ ട്രംപിന്റെയും ബിൽ ക്ലിന്റന്റെയും ഉൾപ്പെടെ നിരവധി പ്രമുഖരുടെ ചിത്രങ്ങളും രേഖകളും ഉണ്ടായിരുന്നു.
ഈ പ്രതീക്ഷയിലാണ് ഇന്ന് പുറത്തുവന്ന ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് ഉണ്ടോ എന്ന് കാണാൻ ഒരു വലിയ വിഭാഗം ആകാംക്ഷയോടെ കാത്തിരുന്നത്. ഡിഒജെയുടെ വെബ്‌സൈറ്റിലെ എപ്‌സ്റ്റീൻ ഫയൽസ് ലൈബ്രറിയിൽ ട്രംപിന്റെ പേര് തിരയാൻ ശ്രമിച്ചതായും നിരാശനായെന്നും എക്‌സ് ഉപയോക്താവും രാഷ്ട്രീയ നിരൂപകനുമായ ബ്രയാൻ ടൈലർ കോഹൻ അവകാശപ്പെട്ടു. ട്രംപിനെക്കുറിച്ച് ഒരു പരാമർശവുമില്ലെന്ന് അറിഞ്ഞപ്പോൾ താൻ രിക്കും ‘ഞെട്ടിപ്പോയി’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. പലരും എക്സിലൂടെയും മറ്റും സമാനമായ ചോദ്യങ്ങളും ആശങ്കകളും ഉയർത്തുന്നുണ്ട്. ട്രംപിൻ്റെ പേര് ഇപ്പോൾ പുറത്തുവന്ന ഫയലുകളിൽ ഇല്ലെന്ന് വ്യക്തമായതോടെ ട്രംപ് ഭരണകൂടം പ്രതിജ്ഞയെടുത്ത സുതാര്യതയെ പലരും ചോദ്യം ചെയ്യാൻ തുടങ്ങി.
Just tried to search for Trump’s name in the Epstein files library on the DOJ’s website. You’ll be *shocked* to learn that there’s no mention of him whatsoever! pic.twitter.com/zFYKM8iaIq
— Brian Tyler Cohen (@briantylercohen) December 19, 2025
ഔദ്യോഗിക വെബ്‌സൈറ്റ് തകരാറിലാക്കി തിരയലുകൾ
പുതിയ നിയമപ്രകാരം, നീതിന്യായ വകുപ്പ് ഇന്ന് പുറത്തുവിട്ട ഫയലുകൾ തിരയാനും ഡൗൺലോഡ് ചെയ്യാനും കഴിയുന്ന രൂപത്തിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ടായിരുന്നു. ഇവ നീതിന്യായ വകുപ്പിന്റെ ലൈബ്രറിയിൽ ഇപ്പോൾ ലഭ്യമാണ്. എന്നാൽ നീതിന്യായ വകുപ്പ് രേഖകൾ പുറത്തുവിട്ടപ്പോൾ, അത് വളരെയധികം ട്രാഫിക് ക്ഷണിച്ചുവരുത്തി. അത് ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തകരാറിലാക്കി. പലർക്കും ആക്സസ് നഷ്ടപ്പെട്ടു. എന്നിരുന്നാലും, ചില ‘ഭാഗ്യശാലികൾക്ക്’ കുപ്രസിദ്ധമായ ഫയലുകൾ ആദ്യംതന്നെ ആക്‌സസ് ചെയ്യാനായി. അവരാണ് ട്രംപിനെക്കുറിച്ചുള്ള വിവരങ്ങളില്ലെന്ന് ആദ്യമായി കണ്ടെത്തിയതും.
അതെസമയം പുറത്തുവിടുന്ന രേഖകളിൽ ചില ഭാഗങ്ങൾ തിരുത്തുമെന്ന നീതിന്യായ വകുപ്പിന്റെ നിലപാട് ഡെമോക്രാറ്റുകളിൽ നിന്നും റിപ്പബ്ലിക്കൻമാരിൽ നിന്നും വിമർശനം നേരിടുന്നുണ്ട്. സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമർ പറയുന്നത്, ഭാഗികമായുള്ള പുറത്തുവിടൽ ഒരു ‘മറച്ചുവെക്കൽ’ ആയി കണക്കാക്കുമെന്നാണ്.
Why is Trump’s name not in the Epstein files released by the Justice Department? Questions are being raised














