ഇത് ട്രംപിനുള്ള മുന്നറിയിപ്പ്! ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ മറ്റ് വഴികളില്ല, ആണവായുധങ്ങൾ സ്വന്തമാക്കുന്നതിനെ കുറിച്ച് ഇറാൻ

ടെഹ്റാൻ: യുഎസോ അവരുടെ സഖ്യകക്ഷികളോ ആക്രമിച്ചാൽ പ്രതിരോധത്തിനായി ആണവായുധങ്ങൾ സ്വന്തമാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഉപദേഷ്ടാവ്. വാഷിങ്ടണുമായി ആണവ പദ്ധതി സംബന്ധിച്ച് ഒരു കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണവും കൂടുതൽ തീരുവകളും ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപിന്റെ ‘അശ്രദ്ധയും യുദ്ധസ്വഭാവവുമുള്ള’ പരാമർശങ്ങൾക്കെതിരെ തിങ്കളാഴ്ച ഇറാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ പരാതിയും ഉന്നയിച്ചു.

‘ഞങ്ങൾ ആണവായുധങ്ങളിലേക്ക് നീങ്ങുന്നില്ല, പക്ഷേ ഇറാനിയൻ ആണവ വിഷയത്തിൽ യുഎസ് എന്തെങ്കിലും തെറ്റ് ചെയ്താൽ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഇറാന് അതിലേക്ക് നീങ്ങുകയല്ലാതെ മറ്റ് വഴികളില്ല.’ – ഖാംനഇയുടെ ഉപദേഷ്ടാവ് അലി ലാരിജാനി പറഞ്ഞു. ഇറാൻ ഇത് ചെയ്യാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ മറ്റ് മാർഗമില്ലെന്നും ഏതെങ്കിലും ഘട്ടത്തിൽ യുഎസ് സ്വയമേവയോ അല്ലെങ്കിൽ ഇസ്രായേൽ വഴിയോ ബോംബാക്രമണത്തിലേക്ക് നീങ്ങുകയാണെങ്കിൽ നിങ്ങൾ ഇറാനെ വ്യത്യസ്തമായ ഒരു തീരുമാനം എടുക്കാൻ നിർബന്ധിതരാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

More Stories from this section

family-dental
witywide