മസ്ക് ഇന്ത്യയിലേക്ക് വരുമോ ഇല്ലയോ..! ടെസ്‍ലയുടെ രാജ്യത്തെ ആദ്യത്തെ എക്‌സ്പീരിയന്‍സ് സെന്‍റ‍ർ തുറക്കുന്നു, വമ്പൻ കുതിപ്പ് ലക്ഷ്യം

ഡൽഹി: അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്‍റെ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവിലെ സുപ്രധാന തീരുമാനം പുറത്ത്. ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ ജൂലൈ 15-ന് ഉദ്ഘാടനം ചെയ്യുമെന്നാണ് ടെസ്‌ലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കുന്നതിനായി സിഇഒ ഇലോണ്‍ മസ്‌ക് എത്തുമോ എന്നതിലാണ് ഇനിയുള്ള ആകാംക്ഷ. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ലഭ്യമായിട്ടില്ല.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ ആദ്യ ചുവടുവയ്പ്പാണ് മുംബൈയില്‍ ആരംഭിക്കുന്ന എക്‌സ്പീരിയന്‍സ് സെന്റര്‍ എന്നാണ് വിലയിരുത്തലുകള്‍. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് ടെസ്‌ലയുടെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ ആരംഭിക്കുന്നത്. ഏറെ വൈകാതെ തന്നെ രണ്ടാമത്തെ എക്‌സ്പീരിയന്‍സ് സെന്റര്‍ ഡല്‍ഹിയില്‍ ആരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

More Stories from this section

family-dental
witywide