
ന്യൂയോര്‍ക്ക് : യുഎന്‍ പൊതുസഭയില്‍ കനത്ത പ്രതിഷേധം നേരിട്ട ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നാളെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അന്തിമഘട്ടത്തിലാണെന്ന് ട്രംപ് അറിയിച്ചിരുന്നു. പിന്നാലെയാണ് ഇരുവരും നേരില്‍ക്കാണുന്നത്. അതേസമയം, വെടിനിര്‍ത്തലിനുള്ള രാജ്യാന്തര സമ്മര്‍ദം തള്ളി ഗാസയില്‍ ഇസ്രയേല്‍ കര, വ്യോമ ആക്രമണങ്ങള്‍ തുടരുകയാണ്. ഒടുവിലത്തെ ആക്രമണത്തില്‍ 44 പേര്‍ മരിച്ചു.
ഗാസയിലെ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ നെതന്യാഹുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു.














