2039 ഓടെ മരണമില്ലാത്തവനാകുമോ ടെക് സംരംഭകൻ ബ്രയാൻ ജോൺസൺ ? പുതിയ ചിത്രങ്ങൾ പങ്കുവെച്ച് തൻ്റെ പരീക്ഷണങ്ങളിൽ പ്രതീക്ഷവെച്ച് 48കാരൻ

തന്നെ വാർധക്യത്തിൽനിന്നും സ്വയം രക്ഷിക്കുമെന്ന പ്രഖ്യാപനംകൊണ്ട് ശ്രദ്ധനേടിയ പ്രശസ്ത ടെക് സംരംഭകൻ ബ്രയാൻ ജോൺസൺ തന്റെ പരീക്ഷണങ്ങളിൽ വൻ മുന്നേറ്റമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്ത്. 2039ഓടെ മനുഷ്യന് ‘അനശ്വരത’ (Immortality) കൈവരിക്കാൻ സാധിക്കുമെന്നാണ് 48 വയസ്സുകാരനായ ഇദ്ദേഹത്തിൻ്റെ പുതിയ പ്രവചനം. കഴിഞ്ഞ ഒരു വർഷമായി തന്റെ ജൈവ പ്രായത്തിൽ (Biological Age) മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം അവകാശവാദം ഉന്നയിക്കുന്നു.

ഒരു നീണ്ട എക്സ് പോസ്റ്റിലൂടെ, 2019 മുതൽ 2025 വരെയുള്ള തന്റെ രൂപം എങ്ങനെ വ്യത്യാസപ്പെട്ടു എന്നത് വ്യക്തമാക്കുന്ന ഒരു ഫോട്ടോകൂടി താരതമ്യത്തിനായി പങ്കുവെച്ചിട്ടുണ്ട്. “ഒരു വർഷം കടന്നുപോകുന്നു, ഞാൻ അതേ ജൈവിക യുഗമായി തുടരുന്നു” എന്നും പോസ്റ്റിനൊപ്പം എഴുതി. തന്റെ തീവ്രമായ വാർദ്ധക്യ വിരുദ്ധ പരിപാടിയിലൂടെ ആഗോള ശ്രദ്ധ ആകർഷിച്ച ഇദ്ദേഹം ഈ കാലഘട്ടത്തെ മനുഷ്യ ചരിത്രത്തിലെ “തികച്ചും ഭ്രാന്തമായ നിമിഷം” എന്നാണ് വിളിച്ചത്.

“2039 ലെ അനശ്വരത” എങ്ങനെ കൈവരിക്കുമെന്ന് നിലവിൽ അറിയില്ലെന്ന സമ്മതിച്ച ജോൺസൺ അനശ്വരത സാധ്യമാണെന്ന് അറിയാം എന്നും പറഞ്ഞു. നിലവിൽ തന്റെ ഹൃദയാരോഗ്യം, ഹോർമോൺ നില, ശാരീരിക ക്ഷമത എന്നിവ 18 വയസ്സുകാരന്റെ നിലവാരത്തിലാണ്. എന്നാൽ, ശ്രവണശക്തിയിൽ ചെറിയ കുറവുണ്ടെന്നും അത് 42 വയസ്സുകാരന്റേതിന് തുല്യമാണെന്നും ബ്രയാൻ ജോൺസൺ പറയുന്നു. നിത്യയൗവനവും പരീക്ഷണത്തിലൂടെ നടപ്പാക്കാമെന്നാണ് അവകാശവാദം.

പ്രകൃതി നൽകുന്ന പാഠങ്ങൾ മനസ്സിലാക്കിയാൽ അനശ്വരത എന്നത് അസാധ്യമായ ഒന്നല്ലെന്നും പ്രകൃതിയിൽ ചില ജീവികൾ ഇത് നേരത്തെ കണ്ടെത്തിയിട്ടുണ്ടെന്നും ബ്രയാൻ പറയുന്നു. ഹൈഡ്ര, ജെല്ലിഫിഷ് (Turritopsis dohrnii), ലോബ്സ്റ്ററുകൾ എന്നിവയെ ഉദാഹരണമായി അദ്ദേഹം എടുത്തുകാട്ടുകയും ചെയ്തു.

ലാബിലെ അവയവ ക്ലോണുകളിലൂടെ ലക്ഷ്യം വേഗത്തിലാക്കാൻ വിപ്ലവകരമായ പരീക്ഷണങ്ങളാണ് ബ്രയാൻ ജോൺസണും സംഘവും നടത്തുന്നത്. ഇതിനായി തന്റെ തന്നെ കോശങ്ങൾ ഉപയോഗിച്ച് ലാബുകളിൽ ആയിരക്കണക്കിന് അവയവ ക്ലോണുകൾ സൃഷ്ടിച്ച് മരുന്നുകളും ചികിത്സകളും പരീക്ഷിക്കുന്നുണ്ട്. വ്യക്തിപരമായ ദീർഘായുസ്സിനപ്പുറം, ജോൺസൺ തന്റെ ദൗത്യത്തെ ഒരു സാംസ്കാരിക മാറ്റമായി രൂപപ്പെടുത്തിയിട്ടുണ്ട്.

Will tech entrepreneur Brian Johnson become immortal by 2039?, He shared new pics.

More Stories from this section

family-dental
witywide