വെള്ളമടിച്ച് വാഹമോടിക്കവേ പിടിച്ചാൽ ഇനി പണി പാളും; വിസ ഉടമകളിൽ കനത്ത ആശങ്ക, കടുത്ത നടപടികൾ വരുന്നു

വാഷിംഗ്ടൺ: മദ്യപിച്ച് വാഹനമോടിക്കുന്നത് (DUI) ഗ്രീൻ കാർഡ്, വിസ ഉടമകളെ നാടുകടത്താൻ കാരണമാകുന്ന കുറ്റമാക്കാൻ ലക്ഷ്യമിട്ട് യുഎസിൽ പുതിയ ബിൽ വരുന്നു. വൈറ്റ് ഹൗസിന്റെ പൂർണ്ണ പിന്തുണയുള്ള ഈ ബിൽ, ജൂണിൽ യുഎസ് കോൺഗ്രസിന്‍റെ ജനപ്രതിനിധി സഭ പാസാക്കി. ഇപ്പോൾ ഇത് സെനറ്റിന്‍റെ പരിഗണനയിലാണ്.
ഈ നിയമം പാസായാൽ, വിദേശ പൗരന്മാരെ ഒറ്റത്തവണ ഡിയുഐ കേസുണ്ടായതിന് പോലും നാടുകടത്താനോ രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കാനോ കഴിയും.

ഈ നീക്കം കുടിയേറ്റ സമൂഹങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യൻ ഗ്രീൻ കാർഡ്, വിസ ഉടമകളിൽ, ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചെന്ന് സമ്മതിച്ചാൽ ശിക്ഷിക്കപ്പെടാതെ പോലും നിയമനടപടികൾക്ക് വിധേയനാകേണ്ടിവരുമെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ മുന്നറിയിപ്പ് നൽകുന്നു. ഇത് നിയമപരമായ നടപടിക്രമങ്ങളെ മറികടക്കുകയും നിയമപരമായ കുടിയേറ്റക്കാരെ പോലും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വലിയ ശ്രമങ്ങൾ നടത്തുന്നതിന് പിന്നാലെയാണ് ഈ നീക്കം. മദ്യപിച്ച് വാഹനമോടിക്കുന്നവരെ നാടുകടത്താനുള്ള ഈ ബിൽ ഇപ്പോൾ സെനറ്റിൽ പുരോഗമിക്കുകയാണ്. ജൂണിൽ കോൺഗ്രസിൽ ബിൽ പാസാക്കിയപ്പോൾ ഡെമോക്രാറ്റുകൾക്കെതിരെ റിപ്പബ്ലിക്കൻ അംഗങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നു. ഇത് നിയമമായാൽ, യുഎസ് പൗരന്മാരല്ലാത്തവരെ നാടുകടത്താനുള്ള ഒരു കാരണമായി മാറും.

More Stories from this section

family-dental
witywide