നവംബര്‍ ഒന്നിന് വാള്‍മാര്‍ട്ടിന്റെ അമേരിക്കന്‍ സ്റ്റോറുകള്‍ അടയ്ക്കുമോ? പ്രചാരണത്തിനു പിന്നില്‍ എന്ത് ? ഇതാ വാള്‍മാര്‍ട്ടിന്റെ വിശദീകരണം

വാഷിങ്ടണ്‍: അമേരിക്കയിലെ വാള്‍മാര്‍ട്ട് സ്റ്റോറുകള്‍ നവംബര്‍ ഒന്നിന് അടക്കുകയാണെന്ന വ്യാപക പ്രചാരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം മാത്രമേ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുകയെന്നും പറയുന്നു. ഗവണ്‍മെന്റ് ഷട്ട്ഡൗണിനെ തുടര്‍ന്ന് ഫെഡറല്‍ സര്‍ക്കാരിന്റെ സപ്ലിമെന്റല്‍ ന്യൂട്രീഷ്യന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം എന്നറിയപ്പെടുന്ന ഭക്ഷ്യസഹായ പദ്ധതിയുടെ ആനുകൂല്യം മുടങ്ങുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് വാള്‍മാര്‍ട്ട് സ്റ്റോറുകള്‍ അടയ്ക്കുന്നതെന്നും സമൂഹമാധ്യമങ്ങളിലുണ്ട്. ഫെഡറല്‍ ഭക്ഷ്യസഹായം മുടങ്ങിയാല്‍ സ്റ്റോറുകളില്‍ കവര്‍ച്ച നടക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് വാള്‍മാര്‍ട്ട് അടച്ചുപൂട്ടല്‍ എന്നും ടിക്ക് ടോക്കില്‍ വ്യാപക പ്രചാരണമുണ്ട്.

എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഇത്തരത്തിലുള്ള പ്രചാരണം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി വാള്‍മാര്‍ട്ട് തന്നെ രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കമ്പനി വക്താവ് അറിയിച്ചതായി ഫോക്‌സ് ബിസിനസ് റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്തതായി ടിക്ക് ടോക്കും അറിയിച്ചു.

Will Walmart close its American stores on November 1? Here’s Walmart’s explanation.

Also Read

More Stories from this section

family-dental
witywide