വിൻസർ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം “പൂത്തുമ്പി” സെപ്റ്റംബർ 6-ന്

അലൻ ചെന്നിത്തല

വിൻസർ: വിൻസർ മലയാളി അസ്സോസിയേഷന്റെ 2025- ലെ ഓണാഘോഷം “പൂത്തുമ്പി” സെപ്റ്റംബർ 6-ന് പാരമ്പര്യ തനിമയോടെ വിൻസർ ഡബ്ലിയുഎഫ്സിയു(WFCU) സെന്ററിൽ വെച്ച് നടക്കും. ഈ വർഷത്തെ ഓണാഘോഷത്തിൽ മുഖ്യാതിഥികളായി പ്രശസ്ത സിനിമാ നടിയും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ ദിവ്യ ഉണ്ണി, മുൻ സിനിമാ താരമായ ആശ ജയറാം എന്നിവരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

കേരളത്തിന്റെ തനതായ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഓണസദ്യ യോടൊപ്പം ദിവ്യ ഉണ്ണി അവതരിപ്പിക്കുന്ന നൃത്തരൂപങ്ങൾ ആഘോഷങ്ങൾക്ക് ആവേശം പകരും.  കലയും സംഗീതവും നിറഞ്ഞ വേദിയിൽ ആശാൻ ശ്രീകാന്ത് സുരേന്ദ്രൻ നയിക്കുന്ന വാദ്യവേദിയുടെ ചെണ്ടമേളവും വിൻസറിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.

മലയാളിയുടെ ഐക്യവും ഓണത്തിന്റെ പാരമ്പര്യവും നിറഞ്ഞു നിൽക്കുന്ന ഈ ഓണാഘോഷത്തിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വിൻസർ മലയാളി അസ്സോസിയേഷന്റെ ഭാരവാഹികൾ അറിയിച്ചു.

Windsor Malayali Association’s Onam celebration