മിസിസിപ്പിയിൽ കുരങ്ങിനെ വെടിവെച്ചു കൊന്ന് യുവതി; കുട്ടികളുടെ സുരക്ഷ മുൻനിർത്തിയെന്ന് മൊഴി

മിസിസിപ്പിയിലെ ഹൈഡൽബർഗ് പ്രദേശത്ത് കുരങ്ങിനെ വെടിവെച്ച് കൊന്ന് ജെസിക്ക ബോണ്ട് ഫെർഗസൺ എന്ന യുവതി. തൻ്റെ മക്കളുടെ സുരക്ഷയ്ക്കായാണ് വെടിവെച്ചതെന്ന് അവർ അധികൃതരോട് പറഞ്ഞു. നാലു മുതൽ പതിനാറുവരെ പ്രായമുള്ള അഞ്ചു കുട്ടികളാണ് യുവതിയ്ക്ക് ഉള്ളത്.

ഞായറാഴ്ച രാവിലെ, അവളുടെ 16 വയസുകാരനായ മകൻ വീട്ടിനോടു ചേർന്ന മുറ്റത്ത് കുരങ്ങിനെ കാണുകയും ജെസിക്കയോട് പറയുകയുമായിരുന്നു. കുരങ്ങ് ഏകദേശം 60 അടി അകലെയായിരുന്നു. കുരങ്ങിൽ നിന്ന് എല്ലാവർക്കും രോഗം പകരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നു. അതിനാലാണ് ഞാൻ വെടിവെച്ചത്,” ജെസിക്ക മാധ്യമങ്ങളോട് പറഞ്ഞു. എന്റെ കുട്ടികളെ സംരക്ഷിക്കാൻ ഏതൊരു അമ്മയും ചെയ്തതേ താനും ചെയ്തുവെന്ന് ഞാൻ കരുതുന്നുവെന്നും ജെസിക്ക ഫെർഗസൺ പറഞ്ഞു.

ജാസ്പർ കൗണ്ടി ഷെരീഫ് ഓഫീസ് കുരങ്ങിനെ വീട്ടിനടുത്ത് കണ്ടെത്തിയതായി സ്ഥിരീകരിച്ചു. വന്യജീവി വകുപ്പ് മൃതദേഹം ഏറ്റെടുത്തു. ഈ കുരങ്ങുകൾ ലൂയിസിയാനയിലെ ന്യൂ ഓർലീൻസിലെ ടുലെയ്ൻ യൂണിവേഴ്സിറ്റി നാഷണൽ ബയോമെഡിക്കൽ റിസർച്ച് സെന്ററിലേതാണ്. സാധാരണയായി ശാസ്ത്രീയ ഗവേഷണത്തിനായി പ്രൈമേറ്റുകൾ നൽകാറുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച മിസിസിപ്പിയിലെ ഹൈവേ 59ൽ ലോറി മറിഞ്ഞപ്പോൾ 21 കുരങ്ങുകളിൽ മൂന്ന് എണ്ണം രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചിരുന്നു.റീസസ് മക്കാക്ക് ഇനം കുരങ്ങുകളായ ഇവർ മനുഷ്യരോട് അടുപ്പമായി ജീവിക്കാൻ കഴിയുന്നവരാണെന്നും സ്വഭാവത്തിൽ അതീവ കൗതുകമുള്ളവരുമെന്നും വന്യജീവി വകുപ്പ് പറഞ്ഞു. അപകടത്തിനു ശേഷം കുരങ്ങുകൾ രക്ഷപ്പെടാതിരിക്കാൻ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

അതേസമയം, ഈ കുരങ്ങുകൾക്ക് രോഗബാധയില്ലെന്ന് മെഡിക്കൽ പരിശോധനകൾ തെളിയിച്ചിട്ടുണ്ടെന്ന് ടുലെയ്ൻ സർവകലാശാലയുടെ വക്താവ് വ്യക്തമാക്കി. എന്നാൽ, ഹൈവേ പട്രോൾ സംഘം അപകടകാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 21 കുരങ്ങുകളിൽ പലതും അപകടത്തിൽ മരിച്ചു. ചിലത് മാത്രം രക്ഷപ്പെട്ടു എന്ന് റിപ്പോർട്ടുകളുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ഷെരീഫ് ഓഫീസ് മുന്നറിയിപ്പ് നൽകി.

Woman shoots and kills monkey in Mississippi; says she was concerned about children’s safety

More Stories from this section

family-dental
witywide