
ഫ്ലോറിഡ: ഫ്ലോറിഡയിലെ പാം ബീച്ച് ഗാർഡൻസിലുള്ള ബാർൺസ് ആൻഡ് നോബിൾ ബുക്ക്സ്റ്റോറിൽ വെച്ച് 65 വയസ്സുള്ള സ്ത്രീ കുത്തേറ്റ് മരിച്ചു. റീത്ത ബി. ലോഞ്ചറിച്ചിനാണ് ജീവൻ നഷ്ടമായത്. മാരകമായ ഈ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡിസംബർ 22 ന് രാത്രി ഏകദേശം 7:53-ന് സ്റ്റോറിനുള്ളിലെ മാഗസിൻ സെക്ഷന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. 40 വയസ്സുകാരനായ അന്റോണിയോ ആർ. മൂർ ആണ് സ്ത്രീയെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട അന്റോണിയോ ആർ. മൂറിനെ പൊലീസ് പിന്നീട് പിടികൂടി.
ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി പ്രീമെഡിറ്റേറ്റഡ് മർഡർ (ആസൂത്രിത കൊലപാതകം) കുറ്റം ചുമത്തി ജാമ്യമില്ലാതെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പാം ബീച്ച് ഗാർഡൻസ് പൊലീസ് കേസിൽ സജീവമായ അന്വേഷണം നടത്തിവരികയാണ്.
Woman stabbed to death at Barnes & Noble store in Florida.















