വേൾഡ്‌  മലയാളീ കൗൺസിൽ ഓണാഘോഷം ശനിയാഴ്ച ഡാലസിൽ

മാർട്ടിൻ വിലങ്ങോലിൽ 

ഡാളസ് : വേൾഡ്‌  മലയാളീ കൗൺസിൽ നോർത്ത് ടെക്സാസ് പ്രൊവിൻസും,   സണ്ണിവെയിൽ പ്രൊവിൻസും സംയുക്തമായി  സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 23  ശനിയാഴ്ച   ഡാലസിൽ നടക്കും.

സെന്റ് ഇഗ്‌നേഷ്യസ്  ചർച്ച് ദേവാലയ ഓഡിറ്റോറിയത്തിൽ (2707 Dove Creek Ln, Carrollton, TX 75006) രാവിലെ 9 മുതലാണ് ഓണാഘോഷ പരിപാടികൾ.

ഫാ. ജിമ്മി എടക്കളത്തൂർ കുര്യൻ (സെന്റ്.  മറിയം ത്രേസ്യാ മിഷൻ നോർത്ത് ഡാളസ് ഡയറ്കടർ, സെന്റ്.  അൽഫോൻസാ കൊപ്പേൽ അസി. വികാരി) മുഖ്യ അതിഥിയായി ഓണസന്ദേശം നൽകും.  

കേരളത്തിന്റെ കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സംഗീത നൃത്ത കലാപരിപാടികൾ  വേദിയിൽ അരങ്ങേറും. തുടർന്ന് ഏവർക്കും  ഓണസദ്യ വിളമ്പും.

ജോൺസൺ തലച്ചെല്ലൂർ, സുകു വർഗീസ് , ആൻസി തലച്ചെല്ലൂർ, സ്മിത ജോസഫ്, സിറിൽ ചെറിയാൻ, സജി  ജോസഫ്,  മനു ഡാനി, സജോ തോമസ്, പ്രസാദ് വർഗീസ് തുടങ്ങി  റീജണൽ,  പ്രൊവിൻസ് തല  ഭാരവാഹികളും സംഘടനാ അംഗങ്ങളും അഭ്യുദയകാംഷികളും  പങ്കെടുക്കും.  പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഭാരവാഹികളുമായി ബന്ധപ്പെടുക.

World Malayalee Council Onam celebrations in Dallas on Saturday

More Stories from this section

family-dental
witywide