
കീവ് : റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം അവസാനിപ്പിക്കുന്നതില്‍ അനിശ്ചിതം തുടരുന്നതിനിടെ യുക്രെയ്‌ന് അധിക സുരക്ഷാ സംവിധാനങ്ങള്‍ ലഭിച്ചു. റഷ്യന്‍ ആക്രമണം ചെറുക്കാന്‍ യുക്രെയ്ന് കൂടുതല്‍ യുഎസ് നിര്‍മിത പാട്രിയട്ട് വ്യോമപ്രതിരോധ സംവിധാനം ലഭിച്ചെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി തന്നെ സ്ഥിരീകരിച്ചു. യുക്രെയ്നില്‍ ഇപ്പോള്‍ കൂടുതല്‍ പാട്രിയട്ട് ലഭ്യമായെന്നും പ്രവര്‍ത്തന സജ്ജമാണെന്നും സെലെന്‍സ്‌കി വ്യക്തമാക്കി. റഷ്യന്‍ മിസൈലുകള്‍ക്കെതിരെ ഏറ്റവും ഫലപ്രദമായ പ്രതിരോധ സംവിധാനമാണ് പാട്രിയട്ട്.
ശൈത്യകാലത്ത് യുക്രെയ്ന്‍ ജനതയ്ക്ക് ചൂടും ശുദ്ധജലവും ലഭ്യമല്ലാതാക്കാന്‍ ഊര്‍ജവിതരണ സംവിധാനങ്ങളെ ലക്ഷ്യമിടുന്ന റഷ്യക്ക് തിരിച്ചടിയാണ് യുഎസിന്റെ നീക്കം. യുക്രെയ്ന്‍ പുതുതായി വികസിപ്പിച്ച ഡ്രോണുകളുടെയും മിസൈലുകളുടെയും വ്യാവസായിക ഉല്‍പാദനം തടസപ്പെടുത്തുന്നതിനുള്ള ശ്രമവും റഷ്യ നടത്തുന്നതിനിടെയാണ് പാട്രിയട്ട് വ്യോമപ്രതിരോധ സംവിധാനം ലഭിച്ചത്.
Zelensky confirms receipt of US-made Patriot air defense system to counter Russian attack













