സൈനിക വേഷം ഒഴിവാക്കി കറുത്ത സ്യൂട്ട് ധരിച്ച് സെലെന്‍സ്‌കി; കൊള്ളാമെന്ന് ട്രംപ്, പഴയ വിമര്‍ശനം കുറിക്കുകൊണ്ടു

വാഷിംഗ്ടണ്‍ : ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരത്തിലേറിയതിനു പിന്നാലെ ഫെബ്രുവരിയില്‍ വൈറ്റ് ഹൗസില്‍വെച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി നടന്ന കൂടിക്കാഴ്ച സംഭവ ബഹുലമായിരുന്നു. സമാധാന ചര്‍ച്ചയ്ക്ക് വഴി തേടിയെത്തിയ സെലന്‍സ്‌കിക്ക് മോശം അനുഭവമായിരുന്നു ഉണ്ടായത്. കൂടിക്കാഴ്ചയില്‍ സെലെന്‍സ്‌കിയുടെ നിലപാടിനെ മാത്രമല്ല, വസ്ത്ര ധാരണത്തെയും ട്രംപ് വിമര്‍ശിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രത്യക്ഷപ്പെടുമ്പോഴും സൈനിക വേഷത്തിലോ സാധാരണ വേഷത്തിലോ ആണ് സെലെന്‍സ്‌കിയെ കാണാനാകുക. വൈറ്റ് ഹൗസിലെത്തിയപ്പോള്‍ സ്യൂട്ട് ധരിക്കാതിരുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

എന്നാല്‍ ഇക്കുറി വൈറ്റ് ഹൗസിലെത്തിയപ്പോള്‍ സെലെന്‍സ്‌കിയുടെ വേഷവിധാനത്തിലെ മാറ്റവും ചര്‍ച്ചയായി. സൈനിക വേഷം ഒഴിവാക്കി കറുത്ത സ്യൂട്ട് ധരിച്ചാണ് സെലെന്‍സ്‌കി എത്തിയത്. ഇത് ട്രംപിനെ സന്തോഷിപ്പിച്ചു. സെലെന്‍സ്‌കിയുടെ വസ്ത്രധാരണത്തെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു.

ഇരുവരും ചര്‍ച്ചയ്ക്കു മുന്‍പ് മാധ്യമങ്ങളെ കണ്ടപ്പോള്‍ ‘ഈ സ്യൂട്ടില്‍ നിങ്ങളെ കാണാന്‍ അതിമനോഹരമാണ്’ എന്ന് റിയല്‍ അമേരിക്കാസ് വോയിസ് എന്ന മാധ്യമത്തിലെ റിപ്പോര്‍ട്ടര്‍ പറഞ്ഞു. ഞാനും ഇത് അദ്ദേഹത്തോട് പറഞ്ഞെന്നായിരുന്നു ട്രംപിന്റെ മറുപടി. ഫെബ്രുവരിയില്‍ കൂടിക്കാഴ്ചയ്ക്കെത്തിയ സെലെന്‍സ്‌കിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച കാര്യവും ട്രംപ് മാധ്യമങ്ങളോട് പരാമര്‍ശിച്ചു.

More Stories from this section

family-dental
witywide