
വാഷിംഗ്ടൺ: പുതിയ എച്ച്-1ബി വിസ ഫീസിൽ നിന്ന് ആരോഗ്യ പരിപാലന മേഖലയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ 100 നിയമനിർമ്മാതാക്കൾ ചേർന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിന് കത്തയച്ചു.
പുതിയ എച്ച്-1ബി വിസ അപേക്ഷകൾ സമർപ്പിക്കുന്ന തൊഴിലുടമകൾക്ക് 1,00,000 ഡോളർ ഫീസ് ഏർപ്പെടുത്തിയ സെപ്റ്റംബർ 19-ലെ പ്രസിഡൻഷ്യൽ ഉത്തരവിൽ നിയമനിർമ്മാതാക്കൾ ആശങ്ക രേഖപ്പെടുത്തി കത്തിൽ, ഈ അധിക ഫീസ് ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. “ദേശീയ താൽപ്പര്യത്തിന് അനുഗുണമാണെന്നും അമേരിക്കയുടെ സുരക്ഷയ്‌ക്കോ ക്ഷേമത്തിനോ ഭീഷണിയല്ലെന്നും” ബോധ്യപ്പെട്ടാൽ ഏതെങ്കിലും പ്രത്യേക മേഖലകൾക്ക് ഇളവ് നൽകാൻ ഡിഎച്ച്എസിന് (DHS) അധികാരമുണ്ടെന്ന് പ്രസിഡൻ്റിൻ്റെ ഉത്തരവ് വ്യക്തമാക്കുന്നുണ്ടെന്ന് നിയമനിർമ്മാതാക്കൾ ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖല അത്തരമൊരു ഇളവിന് അർഹമാണെന്ന് അവർ കത്തിൽ വാദിക്കുന്നു.
ഡോക്ടർമാർ, ലബോറട്ടറി പ്രൊഫഷണലുകൾ, മറ്റ് വിദഗ്ധ തൊഴിലാളികൾ എന്നിവരുടെ വ്യാപകമായ കുറവ് കാണിക്കുന്ന ഫെഡറൽ കണക്കുകളും അവർ കത്തിൽ ഉദ്ധരിച്ചു. ഗ്രാമീണ മേഖലകളിലെയും നഗരങ്ങളിലെയും ആശുപത്രികളും ക്ലിനിക്കുകളും സേവനങ്ങൾ നിലനിർത്താൻ വിദേശ ആരോഗ്യ പ്രവർത്തകരെയാണ് പ്രധാനമായും ആശ്രയിക്കുന്നതെന്ന് അവർ മുന്നറിയിപ്പ് നൽകി. “ഈ കുറവ് ആഭ്യന്തര തൊഴിലാളികളെ കൊണ്ട് മാത്രം പരിഹരിക്കാനാവില്ല” കത്തിൽ പറയുന്നു. അധിക ചിലവ് കാരണം നിർണ്ണായക തസ്തികകൾ ഒഴിഞ്ഞുകിടക്കാനും ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ലാതാകാനും ഇത് കാരണമാകുമെന്ന് അവർ കൂട്ടിച്ചേർത്തു.
ന്യൂയോർക്കിൽ നിന്നുള്ള പ്രതിനിധികളായ യവെറ്റ് ഡി. ക്ലർക്ക്, മൈക്കൽ ലാലർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഉഭയകക്ഷി കത്ത് സമർപ്പിച്ചത്.
President Trump told CBS News' @weijia he hasn't disciplined or fired the staffer the administration said shared a racist video to the president's Truth Social account.
— CBS News (@CBSNews) February 12, 2026
The election conspiracy video shared on Trump's account that included racist footage depicting former… pic.twitter.com/bXiGCERIcn
100 lawmakers write to Christie Noam demanding exemption from H-1B visa fees for healthcare sector












