ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോ നഗരത്തിലെ വെസ്റ്റ് പുൾമാൻ പ്രദേശത്ത് തോക്കുചൂണ്ടി കവർച്ചയ്ക്ക് ശ്രമിച്ച 16കാരൻ വെടിയേറ്റ് മരിച്ചതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 3.30ഓടെയാണ് സംഭവം നടന്നത്. സൗത്ത് നോർമൽ അവന്യൂവിലെ 11700 ബ്ലോക്കിൽ ആണ് സംഭവം.പോലീസ് പറയുന്നതനുസരിച്ച്, 16കാരൻ ഒരു 27കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സാധനങ്ങൾ കവർച്ച ചെയ്യാൻ ശ്രമിച്ചു. ഇതിനിടെ 27കാരൻ തന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയും, ബാലന്റെ നെഞ്ചിൽ വെടിയേൽക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ബാലനെ ക്രൈസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, പിന്നീട് മരണം സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്ന് രണ്ട് തോക്കുകൾ പൊലീസ് കണ്ടെത്തി. 27കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംഭവത്തെക്കുറിച്ച് പ്രദേശത്തെ അന്വേഷണ ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം ആരംഭിച്ചു.
16-year-old shot dead during attempted robbery in West Pullman















