
വാഷിംഗ്ടൺ: അഞ്ച് പേരുടെ മരണത്തിന് കാരണമായ 2022-ലെ റാലി കൂട്ട വെടിവയ്പ്പിൽ കുറ്റാരോപിതനായ ഓസ്റ്റിൻ ഡേവിഡ് തോംസൺ കുറ്റസമ്മതം നടത്തി. ബുധനാഴ്ച നോർത്ത് കരോലിനയിലെ വേക്ക് കൗണ്ടി സുപ്പീരിയർ കോടതിയിലാണ് എന്ന 18-കാരൻ കുറ്റം സമ്മതിച്ചത്.
അഞ്ച് ഒന്നാം ഡിഗ്രി കൊലപാതകങ്ങൾ, രണ്ട് വധശ്രമങ്ങൾ, മാരകായുധം ഉപയോഗിച്ചുള്ള രണ്ട് ആക്രമണങ്ങൾ, ഉദ്യോഗസ്ഥനെ തോക്ക് ഉപയോഗിച്ച് ആക്രമിച്ച ഒരു കുറ്റം എന്നിവയുൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളിലും തോംസൺ കുറ്റസമ്മതം നടത്തി.
2022 ഒക്ടോബർ 13-ന് വെടിവയ്പ്പു നടന്ന സംഭവസമയത്ത് ഓസ്റ്റിന് 15 വയസ്സായിരുന്നു. സ്വന്തം സഹോദരനായ ജയിംസ് തോംസണെ കൊലപ്പെടുത്തിക്കൊണ്ടാണ് ഇയാൾ വെടിവയ്പ്പ് ആരംഭിച്ചത്. ജയിംസ് തോംസണെ (16) കൂടാതെ, പൊലീസ് ഓഫീസറായ ഗബ്രിയേൽ ടോറസ് (29), നിക്കോൾ കോണേഴ്സ് (52), മേരി മാർഷൽ (34), സൂസൻ കർണാട്സ് (49) എന്നിവരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.
വിചാരണ ഒഴിവാക്കി കുറ്റസമ്മതം നടത്തുന്നതിലൂടെ ഇരകളുടെ കുടുംബങ്ങൾക്കും സമൂഹത്തിനും കൂടുതൽ മാനസിക വിഷമമുണ്ടാക്കുന്നത് ഒഴിവാക്കാൻ സാധിക്കുമെന്ന് ഇയാളുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. കേസിലെ വിധിന്യായം 2026 ഫെബ്രുവരി 2-ന് നടക്കും. പ്രായപൂർത്തിയാകാത്ത സമയത്ത് ചെയ്ത കുറ്റമായതിനാൽ ഓസ്റ്റിന് വധശിക്ഷ ലഭിക്കില്ല. പരമാവധി ശിക്ഷയായി പരോളില്ലാത്ത ജീവപര്യന്തം തടവോ അല്ലെങ്കിൽ 25 വർഷത്തിന് ശേഷം പരോൾ ലഭിക്കാവുന്ന ജീവപര്യന്തം തടവോ ലഭിക്കാൻ സാധ്യതയുണ്ട്.
18-year-old pleads guilty to shooting that killed five people in North Carolina















