500,000 ഡോളറിലധികം വിലവരുന്ന ഉൽപ്പന്നങ്ങൾ അടങ്ങിയ 2 സെമി-ട്രക്ക് ട്രെയിലറുകൾ മോഷ്ടിച്ചു; യുഎസിൽ 3 ഇന്ത്യക്കാർ പിടിയിൽ

വാഷിംഗ്ടൺ: യുഎസിലെ നെവാഡയിൽ 500,000 ഡോളറിലധികം (ഏകദേശം 4.15 കോടി രൂപ) വിലവരുന്ന ഉൽപ്പന്നങ്ങൾ അടങ്ങിയ രണ്ട് സെമി-ട്രക്ക് ട്രെയിലറുകൾ മോഷ്ടിച്ചതിന് കാലിഫോർണിയയിൽ നിന്നുള്ള മൂന്ന് ഇന്ത്യൻ വംശജരെ പൊലീസ് അറസ്റ്റ് ചെയ്തു. അർഷ്ദീപ് സിംഗ് (21), ദീപിന്ദർ സിംഗ് (26), ഹർമൻ പാൽ സിംഗ് (25) എന്നിവരാണ് പിടിയിലായിരിക്കുന്നത്.

ജനുവരി 29-ന് നെവാഡയിലെ തഹോ-റെനോ ഇൻഡസ്ട്രിയൽ സെന്ററിൽ നിന്നും വിലപിടിപ്പുള്ള ഉൽപ്പന്നങ്ങൾ അടങ്ങിയ രണ്ട് ട്രെയിലറുകൾ മോഷ്ടിക്കപ്പെട്ടതായി ഡിറ്റക്ടീവുകൾക്ക് വിവരം ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ഉടമയുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ നെവാഡയിലെ സ്പാർക്സിലുള്ള ഒരു വ്യവസായ മേഖലയിൽ ട്രെയിലറുകൾ കണ്ടെത്തി. ജനുവരി 30ന് ഒരു സെമി ട്രക്കും പാസഞ്ചർ വാഹനവും മോഷ്ടിച്ച ട്രെയിലറുകൾക്ക് അടുത്തേക്ക് വരുന്നത് സ്റ്റോറി കൗണ്ടി ഡിറ്റക്ടീവ് ശ്രദ്ധിച്ചു. പ്രതികൾ ട്രെയിലറുകൾ തങ്ങളുടെ വാഹനവുമായി ബന്ധിപ്പിച്ച് കടന്നുകളയാൻ ശ്രമിച്ചപ്പോൾ പൊലീസ് അവരെ പിടികൂടുകയായിരുന്നു.

നിലവിൽ വാഷോ കൗണ്ടി ജയിലിൽ കഴിയുന്ന പ്രതികൾക്കെതിരെ മോഷണം, മോഷ്ടിച്ച മുതൽ കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

2 semi-truck trailers containing products worth over $500,000 stolen; 3 Indians arrested in US.

More Stories from this section

family-dental
witywide