യുഎസ് ക്യാപിറ്റോളിന് സമീപം ട്രംപ് എപ്‌സ്റ്റീന് അയച്ചതെന്നു പറയപ്പെടുന്ന ജന്മദിന സന്ദേശത്തിൻ്റെ കൂറ്റൻ മോക്കപ്പ്; എപ്‌സ്റ്റീൻ്റെ ജന്മദിനത്തിന് ട്രംപിനുള്ള സർപ്രൈസ് !

വാഷിംഗ്ടൺ: യുഎസ് ക്യാപിറ്റോളിന് സമീപമുള്ള നാഷണൽ മാളിൽ, ഡോണാൾഡ് ട്രംപ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന് അയച്ചതെന്നു പറയപ്പെടുന്ന ജന്മദിന സന്ദേശത്തിൻ്റെ 10 അടി ഉയരമുള്ള കൂറ്റൻ മോക്കപ്പ് പ്രത്യക്ഷപ്പെട്ടു.

ജനുവരി 19 ന് രാത്രിയിലാണ് വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ മാളിൽ ഈ ഭീമൻ ജന്മദിന കാർഡ് സ്ഥാപിക്കപ്പെട്ടത്. ജെഫ്രി എപ്‌സ്റ്റീന്റെ ജന്മദിനമായ ജനുവരി 20-നോട് അനുബന്ധിച്ചായിരുന്നു ഇത്.

2003-ൽ എപ്‌സ്റ്റീന്റെ 50-ാം ജന്മദിനത്തിന് ട്രംപ് അയച്ചതായി പറയപ്പെടുന്ന വിവാദപരമായ കത്താണ് ഇതിൽ പുനർനിർമ്മിച്ചിരിക്കുന്നത്. ഇതിൽ ഒരു നഗ്നസ്ത്രീയുടെ രേഖാചിത്രവും “നമുക്ക് ചില കാര്യങ്ങളിൽ സാമ്യമുണ്ട്, ജെഫ്രി”, “ജന്മദിനാശംസകൾ – ഓരോ ദിവസവും മറ്റൊരു അത്ഭുതകരമായ രഹസ്യമായിരിക്കട്ടെ” തുടങ്ങിയ വാചകങ്ങളും ഉൾപ്പെടുന്നു.

ട്രംപിൻ്റെ മൂക്കിനുതാഴെ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തതാരാണെന്ന് ചോദിച്ചാൽ “ദി സീക്രട്ട് ഹാൻഡ്‌ഷേക്ക്” എന്നാണ് ഉത്തരം. ഇതൊരു പ്രതിഷേധ ഗ്രൂപ്പാണ്. കഴിഞ്ഞ വർഷം ട്രംപും എപ്‌സ്റ്റീനും കൈകോർത്ത് നിൽക്കുന്ന പ്രതിമ സ്ഥാപിച്ചതും ഇവരായിരുന്നു.

ഈ ഭീമൻ കാർഡിന് സമീപം ഫയലുകളും മാർക്കറുകളും സജ്ജീകരിച്ചിട്ടുണ്ട്. സന്ദർശകർക്ക് അതിൽ സ്വന്തം സന്ദേശങ്ങൾ രേഖപ്പെടുത്താൻ അവസരം നൽകിയിട്ടുമുണ്ട്. സീക്രട്ട് ഹാൻഡ്‌ഷേക്ക് അനുസരിച്ച്, വെള്ളിയാഴ്ച വരെ നാഷണൽ മാളിൽ തുടരാൻ ഇൻസ്റ്റാളേഷന് അനുമതി നൽകിയിട്ടുണ്ട്. ഡിസ്പ്ലേയ്‌ക്കൊപ്പം ഒരു ഫലകം ഇങ്ങനെയാണ്: “പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘അടുത്ത സുഹൃത്ത്’ ജെഫ്രി എപ്‌സ്റ്റീന്റെ ജന്മദിനം ആഘോഷിക്കാൻ ദി സീക്രട്ട് ഹാൻഡ്‌ഷേക്ക് നിങ്ങളെ ക്ഷണിക്കുന്നു.

താൻ ഇത്തരമൊരു കത്ത് എഴുതുകയോ ചിത്രം വരയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ കത്ത് വ്യാജമാണെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. എപ്‌സ്റ്റീന്റെ ഫയലുകൾ പൂർണമായും വ്യക്തമായും പുറത്തുവിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് ട്രംപുമായുള്ള അദ്ദേഹത്തിന്റെ പഴയകാല ബന്ധം സൂചിപ്പിക്കുന്ന ഇത്തരം പ്രതിഷേധങ്ങൾ അരങ്ങേറുന്നത്.

A giant mockup of a birthday message Trump allegedly sent to Epstein is seen near the US Capitol.

Also Read

More Stories from this section

family-dental
witywide