‘രക്തസാക്ഷിത്വത്തിൻ്റെ പുതിയ യുഗത്തിന് തയ്യാറെടുക്കൂ…’ ന്യൂ ഹാംഷെയറിലെ എപ്പിസ്കോപ്പൽ ബിഷപ്പിൻ്റെ ആഹ്വാനത്തിലുണ്ട് അടിച്ചമർത്തപ്പെട്ടവർക്കുള്ള പിന്തുണ

വാഷിംഗ്ടൺ: ന്യൂ ഹാംഷെയറിലെ എപ്പിസ്കോപ്പൽ ബിഷപ്പ് റോബ് ഹിർഷഫെൽഡ് , നടത്തിയ വേറിട്ടൊരു പ്രസ്താവന മാധ്യം ശ്രദ്ധ ആകർഷിക്കുകയും സംസാരവിഷയമാകുകയും ചെയ്തു. പുരോഹിതന്മാരോട് ‘രക്തസാക്ഷിത്വത്തിന്റെ പുതിയ യുഗത്തിന്’ തയ്യാറെടുക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.

അമേരിക്കയിൽ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും എതിരെയുള്ള ഫെഡറൽ നടപടികൾ (ഐസിഇ) വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇത്തരത്തിലൊരു നിർദേശം മുന്നോട്ട് വെച്ചത്. ദുർബലരായ ജനവിഭാഗങ്ങളെ സംരക്ഷിക്കാൻ സഭാംഗങ്ങൾ തങ്ങളുടെ ശരീരങ്ങൾ പ്രതിരോധമായി ഉപയോഗിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനുവരി 7-ന് മിനിയാപൊളിസിൽ റെനെ ഗുഡ് എന്ന യുവതിയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ വെടിവെച്ചുകൊന്ന സംഭവത്തെത്തുടർന്നുണ്ടായ പ്രതിഷേധ പരിപാടിയിലാണ് ബിഷപ്പ് ഈ പ്രസ്താവന നടത്തിയത്.

പുരോഹിതന്മാർ തങ്ങളുടെ വിൽപത്രം തയ്യാറാക്കി വെക്കണമെന്നും ഭൗതിക കാര്യങ്ങൾ ക്രമപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേവലം പ്രസ്താവനകൾ നടത്തുന്ന കാലം കഴിഞ്ഞെന്നും, ഇനി നീതിക്കുവേണ്ടി ജീവൻ പോലും പണയം വെക്കേണ്ടി വരുമെന്നുമാണ് അദ്ദേഹം ഇതിലൂടെ സൂചിപ്പിച്ചത്.

പണ്ട് പൗരാവകാശ സമരകാലത്ത് മറ്റുള്ളവരെ രക്ഷിക്കാൻ സ്വന്തം ജീവൻ ബലിനൽകിയ ജോനാഥൻ ഡാനിയൽസിനെപ്പോലെയുള്ളവരുടെ ചരിത്രപരമായ മാതൃകയും ബിഷപ്പ് ചൂണ്ടിക്കാട്ടി. സെമിനാരി വിദ്യാർത്ഥിയും പൗരാവകാശ പ്രവർത്തകനുമായിരുന്നു ജോനാഥൻ ഡാനിയൽസ്. 1965 ഓഗസ്റ്റ് 20-ന് അലബാമയിലെ ഹെയ്‌നെവില്ലിൽ വെച്ച് ഒരു വെളുത്ത വർഗ്ഗക്കാരനായ ഷെരീഫ് ഡെപ്യൂട്ടിയുടെ വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടു. 17 വയസ്സുകാരിയായ റൂബി സെയിൽസ് എന്ന കറുത്ത വർഗ്ഗക്കാരിയായ പെൺകുട്ടിക്ക് നേരെ വന്ന വെടിയുണ്ട സ്വന്തം ശരീരം കൊണ്ട് തടഞ്ഞാണ് അദ്ദേഹം രക്തസാക്ഷിയായത്.

സായുധമായ ഒരു സമരത്തിനല്ല, മറിച്ച് അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ഭയമില്ലാതെ നിലകൊള്ളാനും ആവശ്യമായി വന്നാൽ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാനും പുരോഹിതന്മാരെ സജ്ജരാക്കുക എന്നതാണ് ബിഷപ്പ് തൻ്റെ ലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നത്.

A New Hampshire Episcopal bishop is drawing national attention after warning his priests to prepare for a “new era of martyrdom.”

More Stories from this section

family-dental
witywide