ബച്ചനും രജനിക്കും പിന്നാലെ മോഹൻലാലും; തൻ്റെ പേരും ശബ്ദവും വിൽക്കാനാവില്ല, ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും

ന്യൂഡൽഹി: തൻ്റെ പേരും ശബ്ദവും ചിത്രവും അനുവാദമില്ലാതെ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മിനി പുഷ്കർണയുടെ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്.
തൻ്റെ സമ്മതമില്ലാതെ പേരോ ശബ്ദമോ രൂപമോ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും പരസ്യങ്ങൾ നൽകുന്നതിനും എതിരെയാണ് താരം കോടതിയെ സമീപിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് ശബ്ദവും ചിത്രങ്ങളും വികലമായി ഉപയോഗിക്കുന്നത് തൻ്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സമാനമായ ആവശ്യവുമായി നേരത്തെ അമിതാഭ് ബച്ചൻ, രജനീകാന്ത്, അനിൽ കപൂർ തുടങ്ങിയ മുൻനിര താരങ്ങളും കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു.

വ്യക്തികളുടെ സ്വകാര്യതയും വാണിജ്യപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ‘പേഴ്സണാലിറ്റി റൈറ്റ്സ്’ (Personality Rights) എന്നറിയപ്പെടുന്ന ഈ നിയമപരിരക്ഷ താരങ്ങൾ തേടുന്നത്. ഹർജിയിൽ കോടതി ഇന്ന് എന്ത് നിലപാട് സ്വീകരിക്കും എന്നത് സിനിമാ ലോകം ഉറ്റുനോക്കുകയാണ്.

After Bachchan and Rajini, Mohanlal too; His name and voice cannot be sold, Delhi High Court to hear plea today

More Stories from this section

family-dental
witywide