മമ്മൂട്ടിക്കായി വഴിപാട് ; ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ല, മോഹന്‍ ലാലിന് തെറ്റിധാരണയെന്ന് ദേവസ്വം

കൊച്ചി : ശബരിമലയില്‍ മമ്മൂട്ടിക്കായി മോഹന്‍ലാല്‍ വഴിപാട് നടത്തിയതിന്റെ രസീത് കഴിഞ്ഞ ദിവസം പുറത്തുവരികയും വിഷയം ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഈ രസീത് ദേവസ്വം ഉദ്യോഗസ്ഥര്‍ പരസ്യപ്പെടുത്തിയതായി കഴിഞ്ഞദിവസം നടന്‍ മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്തുവന്നു.

മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് പ്രതികരിച്ച ദേവസ്വം ബോര്‍ഡ് വഴിപാട് രസീത് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ലെന്നും വെളിപ്പെടുത്തി. മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തിയപ്പോള്‍ നടന്‍ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നല്‍കുന്ന ഭാഗമാണ് മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.

ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം ഇങ്ങനെ

” ഒരു വഴിപാട് നടത്തുമ്പോള്‍ കൗണ്ടര്‍ ഫോയില്‍ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആള്‍ക്ക് കൈമാറും. ഇതേ രീതിയില്‍ അദ്ദേഹം വഴിപാട് നടത്തിയപ്പോഴും അദ്ദേഹം ചുമതലപ്പെടുത്തി ദേവസ്വം കൗണ്ടറില്‍ എത്തി പണം ഒടുക്കിയ ആള്‍ക്ക് രസീതിന്റെ ഭാഗം കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. ഈ വസ്തുതകള്‍ ബോധ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ പ്രസ്താവന തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രത്യാശിക്കുന്നതായും ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്താ കുറുപ്പില്‍ അറിയിച്ചു.

Also Read

More Stories from this section

family-dental
witywide