പ്രധാനമന്ത്രി കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി നിർണായക നീക്കം; മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി, 2008-ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ നടപടി ആരംഭിച്ചു. ഫെബ്രുവരി 26-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാർണി ഇന്ത്യയിലെത്തും.

ഭീകരവാദ കുറ്റങ്ങളേക്കാളുപരി, പൗരത്വ അപേക്ഷയിൽ നൽകിയ തെറ്റായ വിവരങ്ങളാണ് നടപടിക്ക് ആധാരമായി കാനഡ ചൂണ്ടിക്കാണിക്കുന്നത്. 2000-ൽ പൗരത്വത്തിനായി അപേക്ഷിക്കുമ്പോൾ റാണ കാനഡയിൽ താമസിച്ചിരുന്നതായി അവകാശപ്പെട്ട കാലയളവിൽ അദ്ദേഹം ഷിക്കാഗോയിലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

അമേരിക്കയിൽ തടവിലായിരുന്ന റാണയെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 2025 ഏപ്രിൽ 10-നാണ് ഇന്ത്യയ്ക്ക് കൈമാറിയത്. അന്നുമുതൽ അദ്ദേഹം എൻ.ഐ.എയുടെ കസ്റ്റഡിയിലാണ്. ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് മുംബൈ ആക്രമണത്തിന് ഗൂഢാലോചന നടത്തിയതിലും, ഡേവിഡ് ഹെഡ്ലിക്ക് ആക്രമണത്തിനായുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതിലും റാണയ്ക്ക് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിലൊരാളാണ് പാകിസ്താനി-അമേരിക്കൻ ഭീകരവാദിയായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി (യഥാർത്ഥ പേര്: ദാവൂദ് സയ്യിദ് ഗീലാനി). മുംബൈ ആക്രമണത്തിന് മുന്നോടിയായി നഗരത്തിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച് കൃത്യമായ വിവരങ്ങൾ ഭീകരർക്ക് കൈമാറിയത് ഇയാളായിരുന്നു.

അതേസമയം, മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് കാർണി സർക്കാരിൻ്റെ ഈ നീക്കത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. റാണയുടെ പൗരത്വം സംബന്ധിച്ച അന്തിമ തീരുമാനം ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ (IRCC) നോട്ടീസിന്മേലുള്ള നിയമനടപടികൾക്ക് ശേഷം ഉണ്ടാകും

Ahead of PM Carney’s visit to India, Canada to revoke citizenship of Mumbai terror attack mastermind Tahawuor Rana

More Stories from this section

family-dental
witywide