യു.എസ് തീരത്ത് എയർ ആംബുലൻസ് തകർന്നുവീണു; തിരച്ചിൽ അവസാനിപ്പിച്ചു, ആറുപേരും മരണപ്പെട്ടതായി സ്ഥിരീകരണം

വാഷിംഗ്ടൺ: ബർമുഡയിൽ നിന്ന് യു.എസിലെ ബോസ്റ്റണിലേക്ക് സർവീസ് നടത്തുന്നതിനിടെ കാണാതായ മെഡിക്കൽ ട്രാൻസ്പോർട്ട് വിമാനത്തിലുണ്ടായിരുന്ന ആറ് യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം. മസാച്യുസെറ്റ്‌സ് ദ്വീപായ നാന്റുകെറ്റിന്റെ തീരത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡ് നടത്തിവന്ന തിരച്ചിൽ ഞായറാഴ്ച വൈകുന്നേരത്തോടെ അവസാനിപ്പിച്ചു. തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ അധികൃതർ കടലിൽ കണ്ടെത്തിയിട്ടുണ്ട്.

കനേഡിയൻ കമ്പനിയായ ലാറ്റിറ്റ്യൂഡ് എയർ ആംബുലൻസിന്റെ ‘ഹാർട്ട്ബീറ്റ് 104’ എന്ന ഗൾഫ്സ്ട്രീം ജി-100 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന നാല് കനേഡിയൻ പൗരന്മാരും രണ്ട് ബർമുഡൻ പൗരന്മാരുമാണ് മരണപ്പെട്ടത്. ഇതിൽ കമ്പനിയിലെ രണ്ട് പൈലറ്റുമാരും രണ്ട് മെഡിക്കൽ ജീവനക്കാരും, ചികിത്സയ്ക്കായി കൊണ്ടുപോയ രോഗിയും രോഗിയുടെ ബന്ധുവും ഉൾപ്പെടുന്നു.

വെള്ളിയാഴ്ച രാത്രി 11:40-ന് ബർമുഡയിലെ എൽ.എഫ്. വേഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം, ശനിയാഴ്ച പുലർച്ചെ 01:30-ന് ബോസ്റ്റണിലെ ലോഗൻ എയർപോർട്ടിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ പുലർച്ചെ ഒന്നിന് ശേഷം വിമാനവുമായുള്ള റഡാർ-റേഡിയോ ബന്ധം പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നു.

അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിൽ കടുത്ത വൈദ്യുതി തകരാർ നേരിട്ടതായും, പൈലറ്റ് എമർജൻസി പ്രഖ്യാപിച്ചതായും എയർ ട്രാഫിക് കൺട്രോൾ വിഭാഗം വ്യക്തമാക്കി. ആശയവിനിമയം തടസ്സപ്പെടുന്നതിന് തൊട്ടുമുമ്പ്, വിമാനം 24,000 അടി ഉയരത്തിൽ നിന്ന് 11,000 അടി താഴ്ചയിലേക്ക് പെട്ടെന്ന് പതിച്ചതായി ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ കാണിക്കുന്നു. അപകടകാരണം സംബന്ധിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായി ലാറ്റിറ്റ്യൂഡ് എയർ ആംബുലൻസ് അധികൃതർ അറിയിച്ചു.

Air ambulance crashes off US coast; search called off, all six confirmed dead.

More Stories from this section

family-dental
witywide