അലക്സ് പ്രെറ്റിയുടെ മരണം: പ്രതിഷേധങ്ങളുടെ ഭാഗമായി ഷിക്കാഗോയും, ഇത് പ്രെറ്റിയുടെ ജന്മനാടിൻ്റെ തേങ്ങൽ

ഷിക്കാഗോ: മിനിയാപൊളിസിൽ 37 വയസ്സുകാരനായ അലക്സ് പ്രെറ്റി എന്ന നഴ്സിനെ ഫെഡറൽ ഏജൻ്റുമാർ വെടിവെച്ച് കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായി ഷിക്കാഗോയും. കൊടും തണുപ്പും കനത്ത മഞ്ഞുവീഴ്ചയും അവഗണിച്ച് ആയിരക്കണക്കിന് ആളുകളാണ് ചിക്കാഗോയിലെ ലൂപ്പ് മേഖലയിൽ ഒത്തുകൂടിയത്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE), ബോർഡർ പെട്രോൾ എന്നിവർക്കെതിരെയായിരുന്നു പ്രധാന പ്രതിഷേധം.

കഴിഞ്ഞ ശനിയാഴ്ച മിനിയാപൊളിസിൽ വെച്ചായിരുന്നു ബോർഡർ പെട്രോൾ ഏജന്റ് അലക്സ് പ്രെറ്റിയെ വെടിവെച്ചു കൊന്നത്. ഷിക്കാഗോയിൽ ജനിച്ച് വളർന്ന അലക്സ് പ്രെറ്റി മിനിയാപൊളിസിലെ മിനസോട്ട വി.എ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുകയായിരുന്നു.

ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ, ഇല്ലിനോയി ലെഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൺ തുടങ്ങി നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കുകയും ഫെഡറൽ ഏജന്റുമാരുടെ നടപടിയെ അപലപിക്കുകയും ചെയ്തു.

പ്രതിഷേധത്തോടൊപ്പം തന്നെ, ഷിക്കാഗോയുടെ വെസ്റ്റ് സൈഡിലുള്ള ജെസ്സി ബ്രൗൺ വി.എ മെഡിക്കൽ സെന്ററിന് മുന്നിൽ അലക്സ് പ്രെറ്റിക്കായി ഒരു സ്മാരകം ഒരുക്കുകയും മെഴുകുതിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

ജനുവരി ആദ്യവാരം മിനിയാപൊളിസിൽ തന്നെ റെനെ ഗുഡ് എന്ന മറ്റൊരു അമേരിക്കൻ പൗരയും ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റു മരിച്ചിരുന്നു. ഈ സംഭവങ്ങളും നിലവിലെ ഇമിഗ്രേഷൻ നയങ്ങളും ട്രംപ് ഭരണകൂടത്തിനെതിരെ ജനരോഷം വർദ്ധിപ്പിച്ചിരിക്കുകയാണ്.

Alex Pretty’s death: Chicago also part of the protests.

Also Read

More Stories from this section

family-dental
witywide