കടുത്ത തീരുമാനമെടുത്ത് ആമസോൺ; മൂന്ന് മാസത്തിനുള്ളിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ, ഇക്കുറി 16,000 പേർക്ക് തൊഴിൽ നഷ്ടം

ന്യൂയോർക്ക്: ആമസോണിൽ വീണ്ടും വൻതോതിലുള്ള പിരിച്ചുവിടൽ നടക്കുന്നു. ഏകദേശം 16,000 കോർപ്പറേറ്റ് ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ 14,000 പേരെ പിരിച്ചുവിട്ടതിന് പിന്നാലെ, മൂന്ന് മാസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ വലിയ പിരിച്ചുവിടലാണിത്. ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ ആകെ 30,000 പേർക്ക് ജോലി നഷ്ടമായി.

ആമസോൺ വെബ് സർവീസസ് (AWS), പ്രൈം വീഡിയോ, ഹ്യൂമൻ റിസോഴ്‌സ് (HR), റീട്ടെയിൽ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുന്നത്.

കമ്പനിയിലെ ഭരണപരമായ സങ്കീർണ്ണതകൾ കുറയ്ക്കാനും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതികവിദ്യകളിൽ കൂടുതൽ നിക്ഷേപം നടത്താനുമാണ് ഈ മാറ്റമെന്ന് ആമസോൺ അറിയിച്ചു. ഇതിൻ്റെ ഭാഗമായി ആമസോൺ ഫ്രഷ് , ആമസോൺ ഗോ എന്നീ ഫിസിക്കൽ സ്റ്റോറുകളും കമ്പനി നിർത്തലാക്കുന്നുണ്ട്.

ജോലി നഷ്ടപ്പെടുന്ന അമേരിക്കയിലെ ജീവനക്കാർക്ക് മറ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ 90 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതുകൂടാതെ സെവറൻസ് പാക്കേജും നൽകുന്നുണ്ട്. ഇന്ത്യയിലെ ആമസോൺ കേന്ദ്രങ്ങളെയും ഈ തീരുമാനം ബാധിക്കാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

Amazon lays off 16,000 workers in three months

More Stories from this section

family-dental
witywide