
വാഷിംഗ്ടൺ: യുഎസ്-കാനഡ അതിർത്തിയിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഗോർഡി ഹോവ് ഇന്റർനാഷണൽ ബ്രിഡ്ജ് തുറക്കുന്നത് തടയുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പാലത്തിന്റെ പകുതി ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് നൽകണമെന്നും കാനഡയുമായുള്ള വ്യാപാര തർക്കങ്ങളിൽ അമേരിക്കയ്ക്ക് അർഹമായ ‘നഷ്ടപരിഹാരം’ ലഭിക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെടുന്നത്.
ഡിട്രോയിറ്റ് നദിക്ക് കുറുകെ മിഷിഗണെയും ഒന്റാറിയോയെയും ബന്ധിപ്പിക്കുന്ന ഈ പാലം പൂർണ്ണമായും കാനഡയുടെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഏകദേശം 4.7 ബില്യൺ ഡോളറാണ് ഇതിൻ്റെ നിർമ്മാണ ചിലവ്.
കാനഡ പതിറ്റാണ്ടുകളായി അമേരിക്കയോട് അന്യായമായി പെരുമാറുന്നുവെന്നും, പാലം നിർമ്മാണത്തിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചില്ലെന്നും ട്രംപ് ആരോപിച്ചു. ഈ വർഷത്തിൻ്റെ തുടക്കത്തിൽ പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് നിശ്ചയിച്ചിരുന്നത്. കാനഡയിലെ ഇപ്പോഴത്തെ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നിലനിൽക്കുന്ന വ്യാപാര യുദ്ധത്തിൻ്റെ ഭാഗമായാണ് ട്രംപിൻ്റെ ഈ പുതിയ നീക്കം.
“America needs half ownership of the US-Canada bridge, or we will block its opening” – Trump’s threat












