കനത്ത മഞ്ഞുവീഴ്ചയെ നേരിടാൻ അമേരിക്ക, അടിയന്തര സാഹചര്യം കണക്കിലെടുത്ത് സൂപ്പർമാർക്കറ്റുകളിൽ തിരക്ക്; പാൽ, ബ്രെഡ്, മുട്ട തുടങ്ങിയവയ്ക്ക് ക്ഷാമം, നിരവധി വിമാനങ്ങൾ റദ്ദാക്കി

വാഷിംഗ്ടൺ: വാരാന്ത്യത്തിൽ അമേരിക്കയുടെ 30ലധികം സംസ്ഥാനങ്ങളിൽ വീശിയടിക്കുന്ന ‘ഫേൺ’ എന്ന അതിശക്തമായ ശീതകാല കൊടുങ്കാറ്റിനെ നേരിടാൻ ജനങ്ങൾ വലിയ തോതിലുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. വിവിധ ഭാഗങ്ങളിൽ വരാനിരിക്കുന്ന അതിശക്തമായ മഞ്ഞുവീഴ്ച കണക്കിലെടുത്ത് രാജ്യം അതീവ ജാഗ്രതയിലാണ്.  വരും ദിവസങ്ങളിൽ പുറത്തിറങ്ങാൻ കഴിയില്ലെന്ന ഭയത്താൽ ജനങ്ങൾ പലചരക്ക് കടകളിലും സൂപ്പർമാർക്കറ്റുകളിലും തിരക്ക് കൂട്ടുന്നുവെന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന് പ്രധാന നഗരങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ പാൽ, ബ്രെഡ്, മുട്ട തുടങ്ങിയ അവശ്യസാധനങ്ങളുടെ ഷെൽഫുകൾ പലയിടത്തും കാലിയായിട്ടുണ്ട്. മഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ, ടോർച്ച്, ബാറ്ററികൾ, ഹീറ്ററുകൾ എന്നിവയ്ക്കായി ഹാർഡ്‌വെയർ ഷോപ്പുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കനത്ത മഞ്ഞുവീഴ്ചയും കാഴ്ചമറയ്ക്കുന്ന കാറ്റും കാരണം ആയിരക്കണക്കിന് വിമാന സർവീസുകൾ ഇതിനകം റദ്ദാക്കി. 2,700-ലധികം വാരാന്ത്യ വിമാന സർവീസുകൾ ഇതിനകം റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവയിൽ ടെക്‌സാസിൽ നിന്നുള്ള നിരവധി വിമാന സർവീസുകളും ഉൾപ്പെടുന്നു. പ്രധാന വിമാനത്താവളങ്ങളെല്ലാം കടുത്ത നിയന്ത്രണത്തിലാണ്. റോഡുകൾ ഐസ് മൂടി കിടക്കുന്നതിനാൽ വാഹനയാത്ര അപകടകരമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ശക്തമായ കാറ്റിൽ മരങ്ങൾ വീണും ലൈനുകൾ തകരാറിലായും ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം നിലയ്ക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 20-22 കോടി ജനങ്ങളെ ഈ കൊടുങ്കാറ്റ് ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ടെക്സസ് മുതൽ ന്യൂയോർക്ക് വരെയുള്ള മേഖലകളിൽ കനത്ത മഞ്ഞുവീഴ്ചയും (25 ഇഞ്ച് വരെ) ഐസ് മഴയും പ്രതീക്ഷിക്കുന്നു.

America ready to face heavy snowfall, many flights canceled.

More Stories from this section

family-dental
witywide