കേരള രുചികളുമായി ന്യൂയോർക്കിൽ കിടിലം റസ്റ്റോറൻ്റ്

കേരള രുചികളുമായി ന്യൂയോർക്കിൽ വിദേശികളുടെയും മലയാളികളുടെയും രുചിമുകുളങ്ങളെയുണർത്തി മലയാളികളുടെ കിടിലം റസ്‌റ്റോറൻ്റ്. നാട്ടിലേതു പോലെ പൊടി ഇഡ്‌ഡലി മുതൽ കേരള സ്പെഷൽ ചക്ക, ഞണ്ട് കറി, തലശ്ശേരി ബിരിയാണി, അങ്കമാലി പോർക്ക് റോസ്‌റ്റ് വരെ ന്യൂയോർക്കിലെ ഈ ഹോട്ടലിൽ ഉണ്ട്.

സമീർ രാജ് പാലും അർച്ചന, സിദ്ധാർത്ഥ് ശർമ്മ എന്നിവർ ചേർന്ന് രൂപീകരിച്ച ‘ഹംഗ്രി ട്രിയോ’ (Hungry Trio) എന്ന ഹോസ്‌പിറ്റാലിറ്റി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമാണ് ‘കിടിലം’. മലയാളിയായ ഷെഫ് വിനു രവീന്ദ്രനാണ് കിടിലത്തിലെ പാചക രാജാവ്. ഷെഫ് ചന്ദൻ ഭഗത് സൂ ഷെഫ് (Sous Chef) ആയും, അജിത് കുമാർ ജനറൽ മാനേജർ ആയും, ഹരീഷ് സുബ്രഹ്‌മണ്യൻ ബിവറേജ് പ്രോഗ്രാമിൻ്റെ തലവനായും പ്രവർത്തിക്കുന്നു.

മികച്ച സാങ്കേതികത, ഗുണമേന്മയുള്ള ചേരുവകൾ, മനോഹരമായ അവതരണം ഇവയാണ് കിടിലത്തെ മികച്ചതാക്കുന്നത്. പുതിയ രുചികൾ പരീക്ഷിക്കാൻ ഇഷ്‌ടപ്പെടുന്ന ന്യൂയോർക്കുകാർക്ക് കേരള രുചികൾ സത്യസന്ധമായ നൽകുകയാണ്. ഓരോ അതിഥിയുടെയും താല്പര്യത്തിനനുസരിച്ചും വിഭവങ്ങൾ നൽകുന്നുണ്ട്. എന്നാൽ, വിഭവത്തിന്റെ തനത് സ്വഭാവത്തിൽ ഇവർ മാറ്റം വരുത്താറില്ല.

An amazing restaurant in New York featuring Kerala flavors.

More Stories from this section

family-dental
witywide