
ന്യൂയോർക്ക് :എബനേസർ ബ്രദറൻ അസംബ്ലി മൂപ്പനും FIBA മിനിസ്ട്രീസ് സ്ഥാപക അംഗവുമായ ഐസക് മണ്ണൂർ (71) ന്യൂയോർക്കിൽ അന്തരിച്ചു. 2026 നവംബർ 28-ന് ഉച്ചകഴിഞ്ഞ് 3:15-നായിരുന്നു. ദീർഘവീക്ഷണവും സുവിശേഷാധിഷ്ഠിത നിലപാടുകളുമുണ്ടായിരുന്ന അദ്ദേഹം, വചനശുശ്രൂഷകളിലൂടെയും രചനകളിലൂടെയും ശ്രദ്ധേയനായിരുന്നു.
ഭാര്യ: ജെസ്സി. മക്കൾ: ആൽബർട്ട്, ആശ.
കുടുംബാംഗങ്ങളുടെയും, സഭയുടെയും, സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീട്.
Tags:















